അപകടദൃശ്യം
ഹരിപ്പാട്: വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശേരി ജംഗ്ഷനു സമീപം മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.
തൃക്കുന്നപ്പുഴയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഇടിയിൽ വാഹനം മറിഞ്ഞെങ്കിലും ചെറിയ പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Tags : Van Fish Overturned Deepika DeepikaNewspaper BreakingNews NewsUpdate Headlines