Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overturned

കുഴൽകിണർ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ടു തൊഴിലാളികൾ മരിച്ചു

വ​​​ര​​​ക്കാ​​​ട് (കാ​​​സ​​​ർ​​​ഗോ​​​ഡ്): വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ര​​​ക്കാ​​​ട് കു​​​ഴ​​​ൽ​​കി​​​ണ​​​ർ ലോ​​​റി വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ര​​​ണ്ട് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി ദേ​​​വേ​​​ന്ദ്ര, ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി മ​​​നാ​​​സ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ലോ​​​റി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ​​​ത​​​ന്നെ പു​​​റ​​​ത്തെ​​​ടു​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീവന്‍ രക്ഷിക്കാനായില്ല. ഇ​​​രു​​​വ​​​രു​​​ടെ​​​യും ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നാ​​​മ​​​ക്ക​​​ൽ തി​​​രു​​​ച്ചെ​​​ങ്കോ​​​ടുനി​​​ന്നു​​​ള്ള​​​താ​​​ണ് ലോ​​​റി.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. തെ​​​ങ്ങും​​​ചേ​​​രി​​​ൽ ജ​​​യ്‌​​​സ​​​ണും കു​​​ടും​​​ബ​​​വും വാ​​​ട​​​കയ്​​​ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വ​​​ണ്ടി മ​​​റി​​​ഞ്ഞ​​​ത്. ജ​​​യ്‌​​​സ​​​ൺ, ഭാ​​​ര്യ ഏ​​​ലി​​​യാ​​​മ്മ, ഇ​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​രി അ​​​ന്ന​​​മ്മ, മ​​​ക​​​ൻ ജ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​രും വീ​​​ടി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യാ​​​ണ് ഇ​​​വ​​​ർ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. വീ​​​ടി​​​ന്‍റെ ഭി​​​ത്തി ത​​​ക​​​ർ​​​ന്ന് ഇ​​​വ​​​ർ കി​​​ട​​​ന്നി​​​രു​​​ന്ന ഹാ​​​ളി​​​ലേ​​​ക്ക് ഇ​​​രു​​​മ്പു ദ​​​ണ്ഡു​​​ക​​​ൾ പ​​​തി​​​ച്ചു.

വ​​​ലി​​​യ ശ​​​ബ്ദ​​​വും കേ​​​ട്ട​​​തോ​​​ടെ വീ​​​ട് ത​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്നു​​​ക​​​രു​​​തി ഇ​​​വ​​​ർ പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പൂ​​​ത്തേ​​​ട്ട് പ​​​ട​​​വി​​​ൽ പോ​​​ളി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് വീ​​​ട്.

ലോ​​​റി മ​​​റി​​​ഞ്ഞ ഭാ​​​ഗ​​​ത്ത് റോ​​​ഡി​​​ൽ വ​​​ലി​​​യ വ​​​ള​​​വും ഇ​​​റ​​​ക്ക​​​വു​​​മു​​​ണ്ട്. അ​​​ടു​​​ത്തി​​​ടെ റോ​​​ഡ് വീ​​​തി കൂ​​​ട്ടി ന​​​വീ​​​ക​​​രി​​​ച്ച​​​പ്പോ​​​ഴും ഇ​​​റ​​​ക്കം കു​​​റ​​യ്​​​ക്കു​​​ന്ന​​​തി​​​നോ പാ​​​ർ​​​ശ്വ​​​ഭി​​​ത്തി​​​യ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​തി​​​നോ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തേ ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

District News

നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ് വാ​ൻ ക​ട ത​ക​ർ​ത്ത് വീ​ടി​നു മു​ന്നി​ൽ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​ഴി​ഞ്ഞ രാ​ത്രി പ​ത്തോ​ടെ വ​ള​ഞ്ഞ​വ​ഴി റെ​യി​ൽ​വേ ക്രോ​സി​നു കി​ഴ​ക്ക് ബീ​ച്ച് റോ​ഡി​ലായി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ ക്രോ​സി​ന് വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ഇ​ട​റോ​ഡി​ൽനി​ന്ന് ബീ​ച്ച് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ വാ​ൻ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ബീ​ച്ച് റോ​ഡി​ന​രി​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പി​വ​ള​പ്പി​ൽ സു​രേ​ഷി​ന്‍റെ ലോ​ട്ട​റി വി​ല്പ്പ​ന​ത്ത​ട്ടും ത​ക​ർ​ത്താ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സൈ​ക്കി​ളും ത​ക​ർ​ന്നു. വി​ല്പ്പ​ന​യ്ക്കാ​യി ക​രു​തി​യി​രു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗശൂ​ന്യ​മാ​യി. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തപോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് വാ​ൻ നി​ന്ന​ത്.

റോ​ഡി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ ടാ​പ്പു​ക​ളും പൈ​പ്പു​ക​ളും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെട്ടു. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് ഏ​റെനേ​രം പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വിതരണം നി​ല​ച്ചു. വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​​യി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​​യി​ൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ് വാ​ത​ക ചോ​ർ​ച്ച. ക​ന്നേ​റ്റി പാ​ല​ത്തി​ന് സ​മീ​പം ക​രോ​ട്ട് ജം​ഗ്ഷ​നി​ലാ​ണ് പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12:40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​രി​പ്പ​ള്ളി പ്ലാ​ന്‍റി​ൽ നി​ന്നും കൊ​ച്ചി ഉ​ദ​യം​പേ​രൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ൽ​പി​ജി ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​പ്പോ​ൾ ടാ​ങ്ക​ർ വെ​ട്ടി​ത്തി​രി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട് ടാ​ങ്ക​ർ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടാ​ങ്ക​റി​ൽ നി​ന്ന് വാ​ത​കം ചോ​ർ​ന്നു തു​ട​ങ്ങി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ അ​വ​ശ്യം വേ​ണ്ട സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ സ്പെ​യ​ർ പാ​ർ​ട്സു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ടാ​ങ്ക​റി​ൽ നി​ന്നും സ്പെ​യ​ർ ഗേ​ജ് ടാ​ങ്ക​റി​ൽ ഫി​റ്റ് ചെ​യ്ത് ചോ​ർ​ച്ച​അ​ട​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് നി​ര​ന്ത​ര​മാ​യി വെ​ള്ളം സ്പ്രേ ​ചെ​യ്ത് അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലാ​താ​ക്കി​യ ശേ​ഷ​മാ​ണ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ മാ​റ്റി​യ​ത്. ക​രു​നാ​ഗ​പ്പ​ള​ളി ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി, ഗ്രേ​ഡ് അ​സ്സി​സ്റ്റ​ൻ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Kerala

വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കേ​ബി​ൾ റോ​ളു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കു​റ്റി​മൂ​ട് - അ​മ്പ​ല​മു​ക്ക് ബൈ​പ്പാ​സി​ൽ ഇ​റ​ക്ക​ത്തി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യും പോ​സ്റ്റ് ഒ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ രാ​ജ​സ്ഥാ​ൻ രാ​ജു​പു​ർ സ്വ​ദേ​ശി ദി​ലീ​പി​ന് പ​രി​ക്കേ​റ്റു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ ഇ​ല​ക്ട്രി​ക് കേ​ബി​ൾ റോ​ളു​ക​ൾ ഉ​രു​ണ്ടു​ക​യ​റി സ​മീ​പ​ത്തെ വീ​ടി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

Kerala

പ​യ്യ​നാ​ട്ട് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​നെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു

മ​ല​പ്പു​റം: പ​യ്യ​നാ​ട്ട് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​നെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ വി​ക്കി, ശ​ശി​പാ​ല്‍, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ്, ശ്രീ​രാ​മ​ന്‍, ച​ന്ദ്ര​ന്‍, വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ സൂ​പ്പ​ര്‍​വൈ​സ​ര്‍ മോ​ഹ​ന​നും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​മ്പ​തോ​ടെ കു​ട്ടി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ണ്ടൂ​രി​ലേ​ക്ക് കു​ഴ​ല്‍ കി​ണ​ര്‍ കു​ഴി​ക്കാ​ന്‍ പോ​കു​മ്പോ​ള്‍ കു​ട്ടി​പ്പാ​റ കാ​രേ​പ​റ​മ്പ് വ​ള​വി​ല്‍ മ​തി​ലി​ലി​ടി​ച്ച് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി കൊ​ര​മ്പ​യി​ല്‍ ആ​ര്‍​ക്കേ​ഡി​ലെ മ​ഞ്ചേ​രി ബോ​ര്‍​വെ​ല്‍ എ​ന്ന സ്ഥാ​പ​ന​മു​ട​മ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍റെ​താ​ണ് ലോ​റി. ലോ​റി മ​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജീ​വ് എ​ന്ന ക​തി​റി​നെ (42) കാ​ണാ​താ​യ​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഡ്രൈ​വ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍ പെ​ട്ട​താ​കാ​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. ഉ​ട​ന്‍ മ​ഞ്ചേ​രി അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ലോ​റി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടി​യാ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

മൂ​​​വാ​​​റ്റു​​​പു​​​ഴ: വെ​​​ള്ളൂ​​​ര്‍ക്കു​​​ന്നം സി​​​ഗ്‌​​​ന​​​ലി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട കാ​​​ര്‍ മീ​​​ഡി​​​യ​​​നി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി മ​​​റി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഭാ​​​ഗി​​​ക​​​മാ​​​യി ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ 4.30 ഓ​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്നം​​​ഗ സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് വാ​​​ഹ​​​ന​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി​​​യ യാ​​​ത്ര​​​ക്കാ​​​രെ നാ​​​ട്ടു​​​കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. നി​​​സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

മൂ​​​വാ​​​റ്റു​​​പു​​​ഴ അ​​​ഗ്നി​​​ശ​​​മ​​​ന ര​​​ക്ഷാ​​​സേ​​​ന സ്ഥ​​​ല​​​ത്തെ​​​ത്തി വാ​​​ഹ​​​നം റോ​​​ഡി​​​ന്‍റെ വ​​​ശ​​​ത്തേ​​​ക്ക് മാ​​​റ്റി ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു; 45 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. 45 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ല​ക്നോ​യ്ക്ക് സ​മീ​പം പു​ർ​വാ​ഞ്ച​ൽ എ​ക്സ്പ്ര​സ് എ​ക്സ്പ്ര​സ് വേ​യി​ലു​ള്ള ടോ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ നി​ന്ന് ബി​ഹാ​റി​ലെ മോ​ത്തി​ഹ​രി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 80 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

മി​നിലോ​റി ക്വാറി​യി​ലേ​ക്കു മ​റി​ഞ്ഞു; ഡ്രൈ​വ​റെ ര​ക്ഷപ്പെ​ടു​ത്തി, സ​ഹാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മ​ല​പ്പു​റം: മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ല​പ്പു​റം ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രൈ​വ​റാ​യ ജാ​ഫ​റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ഹാ​യി മു​സ്ത​ഫ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

Kerala

ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മി​നി വാ​ൻ മ​റി​ഞ്ഞു; 13 പേ​ർ​ക്ക് പ​രി​ക്ക് 

ഇ​ടു​ക്കി: ബൈ​സ​ൺ വാ​ലി​ക്ക് സ​മീ​പം മി​നി വാ​ൻ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മി​നി വാ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള്ജ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. 

ട്രി​ച്ചി​യി​ൽ നി​ന്നും മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ സ​ഞ്ചാ​രി​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗ്യാ​പ് റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.

Kerala

കൈ​ക്കൂ​ലി: വ​നി​താ ഡോ​ക്ടറുടെ ശി​ക്ഷ റ​ദ്ദാ​ക്കി

കൊ​​​​ച്ചി : ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍നി​​​​ന്നു കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ വ​​​​നി​​​​താ​​​ ഡോ​​​​ക്ട​​​​ര്‍​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10000 രൂ​​​​പ പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി ഡോ​​​​ക്ട​​​​റെ വെ​​​​റു​​​​തെ വി​​​​ട്ടു.

വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന ഡോ​​​​ക്ട​​​​ര്‍, അ​​​​ഡ്വ. കെ.​​​​എ. ജ​​​​ലീ​​​​ല്‍ മു​​​​ഖേ​​​​ന സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ വി​​​​ധി.

കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​വ. ബീ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​കി​​​​യ​​​യ്​​​​ക്കു​​​വേ​​​​ണ്ടി വ​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി ആ​​​​മി​​​​ന ബീ​​​​വി​​​​യി​​​​ല്‍നി​​​​ന്ന് 1000 രൂ​​​​പ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ര​​​​മ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്. 2007 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31നാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് ഡി​​​​വൈ​​​​എ​​​​സ്പി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം കൈ​​​​ക്കൂ​​​​ലി കൊ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​ണി​​​​യൊ​​​​രു​​​​ക്കി പോ​​​​ലീ​​​​സ് ഡോ​​​​ക്ട​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 14 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 14 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​യ്ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹോ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ഞ്ചോ​റി​ൽ നി​ന്ന് ജ​യ്പു​രി​ലേ​യ്ക്ക് പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​രീ​ദാ​ബാ​ദി സ്വ​ദേ​ശി​യാ​യ സ​ര​ൻ​ഷ് (25) ആ​ണ് മ​രി​ച്ച​ത്. ല​ക്ഷ്യ, രാ​ഘ​വ്, തു​ഷാ​ർ, യ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​തു​വ​ത്സ​ര ദി​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ വൃ​ന്ദാ​വ​നി​ലേ​യ്ക്ക് പോ​യ സു​ഹൃ​ത്തു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നീ​ലം ഫ്ലൈ ​ഓ​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​റി​ന്‍റെ ഒ​രു ട​യ​ർ പൊ​ട്ടി. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം ഗ്രി​ല്ലി​ലും പി​ന്നെ ഡി​വൈ​ഡ​റി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന സ​ര​ൻ​ഷ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ഘ​വ്, തു​ഷാ​ർ, യാ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. മു​ൻ സീ​റ്റി​ലി​രു​ന്ന ല​ക്ഷ്യ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

National

ക​ർ​ണാ​ട​ക​യി​ൽ കാ​ർ മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75), വി​ജ​യ് (70), സ​ന്ധ്യ( 35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ത​ല​കീ​ഴാ​യി മ​റി​യു​ക​യും ആ​യി​രു​ന്നു. പ്ര​സാ​ദ്, വി​ജ​യ്, സ​ന്ധ്യ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

National

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി മ​ഹാ​ന്തേ​ഷ് ബി​ലാ​ഗി​യും സ​ഹോ​ദ​നും അ​വ​രു​ടെ ബ​ന്ധു​വും ആ​ണ് മ​രി​ച്ച​ത്.

ക​ല​ബു​ർ​ഗി ജി​ല്ല​യി​ലെ ജി​വാ​ർ​ഗി താ​ലു​ക്കി​ലു​ള്ള ഗൗ​നാ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഹാ​ന്തേ​ഷും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാം​ദു​ർ​ഗി​ൽ നി​ന്ന് ക​ൽ​ബു​ർ​ഗി​യി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ക​ല്ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു ബി​ലാ​ഗി​യും ബ​ന്ധു​ക​ളും.

 

National

താ​നെ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ആം​ബ​ർ​നാ​ഥ് ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആം​ബ​ർ​നാ​ഥ് ന​ഗ​ര​ത്തി​ലെ ഫ്ളൈ ​ഓ​വ​റി​ൽ വ​ച്ചാ​ണ് കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യും ചെ​യ്തു. കാ​ർ ഡ്രൈ​വ​റ​ട​ക്കം നാ​ല് പേ​ർ‌ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​രി​ച്ച​യാ​ളു​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

നെ​ടു​മ​ങ്ങാ​ട്ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം

തി​രു​വ​ന​ന്ത​പു​രം : നെ​ടു​മ​ങ്ങാ​ട് സി​എ​ൻ​ജി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ലോ​റി​യു​ടെ ക്യാ​ബി​നി​ൽ നി​ന്ന് സി​എ​ൻ​ജി ക​ണ്ടെ​യ്‌​ന​ർ വേ​ർ​പെ​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള ഗ്യാ​സ് ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

നി​ല​വി​ൽ ഗ്യാ​സ് ചോ​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഷൊ​ർ​ണൂ​ർ- കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up