x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട​ കാ​ർ തോ​ട്ടി​ലേ​ക്ക് മറിഞ്ഞു

വെബ് ഡെസ്ക്
Published: September 15, 2026 02:07 AM IST | Updated: September 15, 2026 02:07 AM IST

വ​ട​യാ​ർ ച​ക്കാ​ല ജം​ഗ്ഷ​നുസ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട​ കാർ തോ​ട്ടി​ൽ പ​തി​ച്ച​പ്പോ​ൾ.

ത​ല​യോ​ല​പ്പറ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട​ കാ​ർ തോ​ട്ടി​ലേ​ക്ക് പ​തി​ച്ചു. ത​ല​യോ​ല​പ്പറ​മ്പ് പൊ​ന്നു​രു​ക്കും​പാ​റ സ്വ​ദേ​ശി​യും കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ ജ​ഗ​ദീ​ഷ് സ​ഞ്ച​രി​ച്ച കാ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ ച​ക്കാ​ല ജം​ഗ്ഷ​ന് സ​മീ​പം തോ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്.

കാ​ർ തോ​ട്ടി​ൽ പ​തി​ച്ച​തു ക​ണ്ട സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ സ​മീ​പ​ത്തെ ക​ട​യി​ലെ കു​മ്പ​ള​ത്താ​ക്ക​ൽ സ​ന്തോ​ഷി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് സ​ന്തോ​ഷ് നാ​ട്ടു​കാ​രെ കൂ​ട്ടി ഉ​ട​ൻ ജ​ഗ​ദീ​ഷി​നെ കാ​റി​ൽനി​ന്ന് പു​റ​ത്തെ​ത്തി​ച്ച് ത​ല​യോ​ല​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ല്ല​കം സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ളെ സ്‌​കൂ​ളി​ൽ വി​ട്ട​തി​നുശേ​ഷം ജ​ഗ​ദീ​ഷ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ക്തസ​മ്മ​ർദ്ദം ഉ​യ​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ഗ​ദീ​ഷ് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്

ക​ടു​ത്തു​രു​ത്തി: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ചു കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്. ക​ടു​ത്തു​രു​ത്തി പാ​ല​ക​ര തോ​പ്പി​ല്‍ ജോ​സ​ഫ് (63) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ ക​ടു​ത്തു​രു​ത്തി-​പാ​ല​ക​ര റോ​ഡി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍​പോ​യ​ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ശേ​ഷം നി​ര്‍​ത്താ​തെ മു​ന്നോ​ട്ടു​പോ​യ കാ​ര്‍ തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ ജോ​സ​ഫ് പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി പൊലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​രം അ​റി​യി​ച്ചി​ട്ടും പൊലിസ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Tags : District News Nattuvishesham Car overturned into a canal

Recent News

Corehub Up