x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 15, 2026 02:57 AM IST | Updated: September 15, 2026 02:57 AM IST

കോ​ത​മം​ഗ​ലം എം​എ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ച ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി മ​ദ്രാ​സ് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ

കോ​ത​മം​ഗ​ലം: മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റു ദി​വ​സ​ത്തെ ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, ഇ​ന്‍റ​ല​ക്ച്വ​ല്‍ പ്രോ​പ്പ​ര്‍​ട്ടി റൈ​റ്റ്‌​സ്, വി​ക​സി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഗ​വേ​ഷ​ണ​വും ന​വീ​ക​ര​ണ​വും ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യേ​ഴ്‌​സ് പ​വ​ര്‍ ആ​ൻ​ഡ് എ​ന​ര്‍​ജി സൊ​സൈ​റ്റി കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. മ​ദ്രാ​സ് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ബി. വി​പി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ദ്യ​ദി​ന​ത്തി​ലെ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​നി പോ​ള്‍, ഡോ. ​ഇ​മ്മാ​നു​വ​ല്‍ ബാ​ബു, ഡോ. ​സ​ച്ചി​ന്‍ ജി. ​പോ​ള്‍, പ്ര​ഫ. ലി​നു ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​സാ​ങ്കേ​തി​ക​രം​ഗ​ത്തെ പു​തി​യ മാ​റ്റ​ങ്ങ​ളും ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളും അ​ധ്യാ​പ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up