x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​യ​ന്ത​നം പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്ക്
Published: September 15, 2026 03:42 AM IST | Updated: September 15, 2026 03:42 AM IST

റോ​ട്ട​റി ക്ല​ബി​ന്‍റെ സാ​യ​ന്ത​നം പ​ദ്ധ​തി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​സോ​മ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് ന​ട​പ്പാ​ക്കു​ന്ന സാ​യ​ന്ത​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​സോ​മ​രാ​ജ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​വി​ദ്യ, സു​ധാ​കു​മാ​രി​യ​മ്മ, റോ​ട്ട​റി ഡി​സ്ട്രി​ക്റ്റ് അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ സാം ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രോ​ജ​ക്‌ട് ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ബ്ദു​ല്‍ സ​ലാം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നി​ല്‍ ഡോ. ​പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള, ഡോ. ​നാ​രാ​യ​ണ കു​റു​പ്പ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. റോ​ട്ട​റി ക്ല​ബ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സ​തീ​ശ​ന്‍ സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി രാ​ജീ​വ​ന്‍ ഈ​സ്റ്റി​ന്ത്യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District News Nattuvishesham Sayananthanam'

Recent News

Corehub Up