തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിന്റെ ക്രിസ്തുരാജ് ഇമേജിംഗ് സെന്ററിൽ മൾട്ടി സ്ലൈസ് സിടി സ്കാൻ പ്രവർത്തന ഉദ്ഘാടനം പി.കെ. പ്രവീൺ എംഎൽഎ നിർവഹിക്കുന്നു.
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിന്റെ ക്രിസ്തുരാജ് ഇമേജിംഗ് സെന്ററിൽ മൾട്ടി സ്ലൈസ് സിടി സ്കാൻ പ്രവർത്തനം ആരംഭിച്ചു. പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി. ഷിജിത്ത്, തലശേരി സെന്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി ജയിംസ് എസ്എച്ച്, വാർഡ് കൗൺസിലർമാരായ കെ. രമിത, പി.കെ. സതീശൻ, വി. രാജീവൻ, നിർമലഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, ക്രിസ്തുരാജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി മരിയ എസ്എച്ച്, സ്പെക്ക് ഡയഗ്നോസിസ് മാനേജിംഗ് ഡയറക്ടർ വി.എൻ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
സ്പെക് ഡയഗ്നോസിസിന്റെ സഹകരണത്തോടെയാണ് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടു കൂടിയ സിടി സ്കാൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. ക്രിസ്തുരാജ് ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫീസർ ടോണി ജോസ്, സ്പെക് ഡയഗ്നോസിസ് ലോക്കൽ മാനേജർ പി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews