x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ൽ​കു​ള​മ്പി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 15, 2026 05:20 AM IST | Updated: September 15, 2026 05:20 AM IST

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ വാ​ൽ​കു​ള​മ്പി​ൽ ന​ട​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ യോ​ഗം.

വ​ട​ക്ക​ഞ്ചേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡാ​യ വാ​ൽ​കു​ള​മ്പി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം ചേ​ർ​ന്നു.

കോ​ടി​യാ​ട്ടി​ൽ ആ​ർ​ക്കൈ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ല്യാ​സ് മാ​ലി​ക്കു​ടി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ലാ​മ്മ ജോ​സ​ഫ്, എ. ​ത​ങ്ക​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജു, റെ​ന്നി അ​റ​യ്ക്ക​ൽ, എ.​എ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​എ​സ്എ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഭൂ​പ​ട​വും കേ​ര​ള ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തി​രി​ച്ച​റി​യാ​നു​ള്ള സൂ​ച​ന​ക​ളി​ല്ലാ​തെ ഒ​ന്നി​ൽ​കൂ​ടു​ത​ൽ ഭൂ​പ​ട​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്മേ​ൽ കേ​ര​ള​സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​വൂ എ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up