താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 1981-82 പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ.
പെരിന്തൽമണ്ണ: സൗഹൃദത്തിന്റെയും വിദ്യാലയ ഓർമകളുടെയും നറുമണം പുതുക്കി താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ 1981-82 പ്രഥമ എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം "ഓർമക്കാലം-ഗോൾഡൻ ഡെയ്സ് 2കെ26' പെരിന്തൽമണ്ണ വാവാസ് ഓഡിറ്റോറിയത്തിൽ നടന്നു. പഠിച്ചിറങ്ങി 40 വർഷങ്ങൾക്കുശേഷം 2022-ലാണ് ഇവർ ആദ്യമായി ഒത്തുചേർന്നത്. അതിനുശേഷം നടക്കുന്ന രണ്ടാമത്തെ സംഗമമാണിത്. എ.കെ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങ് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയ്ക്കുവേണ്ടി കെ.എം. അബ്ദുള്ള രൂപകൽപ്പന ചെയ്ത ലോഗോയുടെയും അദ്ദേഹം തന്നെ രചിച്ച സംഗമഗാനത്തിന്റെയും കൂട്ടായ്മയിലെ അംഗങ്ങളായ ആയിഷ കപ്പൂർ, സലീം നാലകത്ത് എന്നിവർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഡിവൈഎസ്പി നിർവഹിച്ചു. കെ.സി. റംലത്ത് ടീച്ചർ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ. എ.കെ. മുഹമ്മദ് കുട്ടി, പൂർവവിദ്യാർഥികളായ എ.പി. സൈദ്, ടി. മുസ്തഫ, വി.പി. അബ്ദുൾ മജീദ്, കെ.വി. ഇല്യാസ്, രാമൻ, ആയിഷ ബീഗം, അഷ്റഫ് നാലകത്ത്, യൂസഫ് പറളി, മുഖ്യ കോ-ഓർഡിനേറ്റർ അബ്ദുൾ ഖാദർ നാലകത്ത് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗെയിമുകളും ക്വിസ് മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി.
Tags : Former students Nattuvishesham District News gathered memories spanning