പികെ സ്റ്റീൽ-റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ റൺ ആൻഡ് റൈഡ് മാരത്തണിന്റെ കിറ്റ് റഫീഖ് തയ്യിൽ കുട്ടിപ്പ ഏറ്റുവാങ്ങുന്നു.
മക്കരപ്പറമ്പ്: പികെ സ്റ്റീൽ-റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ റൺ ആൻഡ് റൈഡ് മാരത്തണിന്റെ കിറ്റ് സംഘാടക സമിതി ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി മാരത്തൺ രംഗത്ത് ജില്ലയുടെ അഭിമാനതാരമായ വെള്ളാട്ടുപറമ്പ് സ്വദേശി റഫീഖ് തയ്യിൽ കുട്ടിപ്പ.
റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് റോട്ടറി ഇന്റർനാഷണലിന്റെയും റോട്ടറി കൊച്ചിൻ ഇന്റർനാഷണലിന്റെയും റോട്ടറി ഡിസ്ട്രിക്ടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ നടക്കുന്നത്. മനോജ്, മാധവൻ, വിജി, സുനിത എന്നിവർ നേതൃത്വം നൽകി.
Tags : maarathan kittu Nattuvishesham District News 33 Received marathon kit