x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 22, 2026 02:24 AM IST | Updated: November 22, 2026 02:24 AM IST

ദേ​ശീ​യ​പാ​ത 66ല്‍ ​കൊ​ള​പ്പു​റ​ത്ത് കാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത 66ല്‍ ​കൊ​ള​പ്പു​റ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​ര്‍ തീ​പി​ടി​ച്ച് ന​ശി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചെ​റു​മു​ക്ക് ജീ​ലാ​നി ന​ഗ​ര്‍ സ്വ​ദേ​ശി കോ​ഴി​ക്കാ​ട്ടി​ല്‍ ക​രീ​മി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പി​ന്നി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​റി​ലു​ള്ള​വ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൂ​രി​യാ​ട്ടെ സ്വ​കാ​ര്യ വാ​ട്ട​ര്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Car catches fire Nattuvishesham District News moving on the national highway

Recent News

Corehub Up