x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ലേ​ക്ക് നിലന്പൂരിൽനിന്ന് പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 22, 2026 02:15 AM IST | Updated: November 22, 2026 02:15 AM IST

നി​ല​മ്പൂ​രി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സെ​മി സ്ലീ​പ്പ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ല​മ്പൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​തി​യ കെ​എ​സ്ആ​ർ​ടി​സി സെ​മി സ്ലീ​പ്പ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. രാ​വി​ലെ 10ന് ​നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് നാ​ടു​കാ​ണി, ഗു​ണ്ട​ൽ​പേ​ട്ട്, മൈ​സൂ​രു വ​ഴി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും, രാ​ത്രി 10-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് രാ​വി​ലെ അ​ഞ്ചി​ന് നി​ല​മ്പൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ്.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മു​ള്ള ബ​ന്ദി​പ്പു​ർ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നു​ള്ള പ്ര​ത്യേ​ക പാ​സും ഈ ​സ​ർ​വീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ത്രി 10-ന് ​നി​ല​മ്പൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്ലീ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സി​ന്‍റെ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ ​ബ​സ് രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. രാ​ത്രി 11.45-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പി​റ്റേ​ദി​വ​സം രാ​വി​ലെ 8.30-ന് ​നി​ല​മ്പൂ​രി​ലെ​ത്തും.

ച​ട​ങ്ങി​ൽ നി​ല​മ്പൂ​ർ എ​ടി​ഒ എ. ​എ​മേ​ഴ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കെ​എ​സ്ആ​ർ​ടി​സി ബോ​ർ​ഡ് അം​ഗം വി.​എ. ക​രീം, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു, കൗ​ൺ​സി​ല​ർ കെ. ​കി​ഷോ​ർ​കു​മാ​ർ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. കു​ഞ്ഞാ​ൻ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സൂ​പ്ര​ണ്ട് ആ​ദം​സാ​ലി, വി​ൻ​സെ​ന്‍റ് എ. ​ഗോ​ൺ​സാ​ഗ, ഇ.​ടി. ഗം​ഗാ​ധ​ര​ൻ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : New KSRTC bus Nattuvishesham District News Nilambur to Bengaluru

Recent News

Corehub Up