കരുനാഗപ്പള്ളിയിൽ നടന്ന ജില്ലാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിനടന്ന സഹകരണ സംഗമം സഹകരണ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി എം. ലിജു.
കരുനാഗപ്പള്ളിയിൽ നടന്ന ജില്ലാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിനടന്ന സഹകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും ഏകീകൃത സോഫ്റ്റ് വെയറിന് കീഴിൽ കൊണ്ടുവരും. ഓഡിറ്റിംഗും സാമ്പത്തിക ക്രയവിക്രയങ്ങളും സുതാര്യമാക്കും. ക്രമക്കേടുകൾ തടയുന്നതിനൊപ്പം മേഖലയിൽ പൂർണമായ പ്രഫഷണലിസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. വസന്തൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. അരുൺ രാജ്, കെ.സി.രാജൻ, അഡ്വ. എം.എസ്. താര, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, മുഹമ്മദ് മുസ്തഫ, പാവുമ്പ ബി. അനിൽ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ നടന്ന സഹകരണ വാരാഘോഷം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ. രാജഗോപാൽ അധ്യക്ഷനായി. ഉല്ലാസ് കോവൂർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടന്നു. ഡോ. എൻ. രാമലിംഗം, ഡോ. വി.ജയമോഹൻ നായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ പി.ആർ.വസന്തൻ, കെ.സേതുമാധവൻ എന്നിവർ മോഡറേറ്റർമാരായി.
Tags : Cooperative Institutions Nattuvishesham District News Will Ensure Transparency and Credibility Minister M. Liju