Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Ensure Transparency And Credibility

Kollam

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കും: മന്ത്രി എം.​ലി​ജു

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി എം. ​ലി​ജു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ജി​ല്ലാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ന​ട​ന്ന സ​ഹ​ക​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഴു​വ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഏ​കീ​കൃ​ത സോ​ഫ്റ്റ് വെ​യ​റി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രും. ഓ​ഡി​റ്റിം​ഗും സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളും സു​താ​ര്യ​മാ​ക്കും. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യ പ്ര​ഫ​ഷ​ണ​ലി​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ. വ​സ​ന്ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ൽ, വ​രു​ൺ ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ഡി. അ​രു​ൺ രാ​ജ്, കെ.​സി.​രാ​ജ​ൻ, അ​ഡ്വ. എം.​എ​സ്. താ​ര, അ​ഡ്വ. ഇ. ​യൂ​സ​ഫ് കു​ഞ്ഞ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, പാ​വു​മ്പ ബി. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​വി​ലെ ന​ട​ന്ന സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ല​താ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ന​ട​ന്നു. ഡോ. ​എ​ൻ. രാ​മ​ലിം​ഗം, ഡോ. ​വി.​ജ​യ​മോ​ഹ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ പി.​ആ​ർ.​വ​സ​ന്ത​ൻ, കെ.​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി.

Latest News

Corehub Up