കളക്ടറേറ്റ് പരിസരത്ത് കെജിഒയു ഐക്യദാര്‍ഢ്യസദസ് എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം അറിയിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്(കെജിഒയു)ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പരിസരത്ത് സദസ് സംഘടിപ്പിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരേ നടത്തുന്ന സമരങ്ങള്‍ കാപട്യം നിറഞ്ഞതാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ഓരോ ആനുകൂല്യവും യുഡിഎഫ് സര്‍ക്കാര്‍ ഘട്ടങ്ങളായി പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അപ്പച്ചന് പറഞ്ഞു. കെജിഒയു ജില്ലാ പ്രസിഡന്റ് പി. സഫ്വാന് അധ്യക്ഷത വഹിച്ചു.
. സെക്രട്ടറി സി.ബി. സന്ദേശ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ജെ. ഷിബു, ജില്ലാ ട്രഷറര്‍ ഇ.എസ്. ബെന്നി, എല്‍.എല്‍. ഭവ്യലാല്‍, കാര്‍ത്തിക അന്ന തോമസ്, കെ. ബിന്ദു, ഡോ.രഞ്ജിത്ത്, വി.ഡി. തോമസ്, പി.എസ്. പ്രവീണ്‍, എ. സലില്‍, എച്ച്. ഹുസ്ന, അഫ്സത്ത്, ഇ.എം. സുമേഷ്, ടി.എം. മുകേഷ്, കെ.ജി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : KGOU Nattuvishesham District News solidarity gathering