Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Students

Malappuram

നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വി​ദ്യാ​ല​യ ഓ​ർ​മ​ക​ളു​ടെ​യും ന​റു​മ​ണം പു​തു​ക്കി താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1981-82 പ്ര​ഥ​മ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം "ഓ​ർ​മ​ക്കാ​ലം-​ഗോ​ൾ​ഡ​ൻ ഡെ​യ്സ് 2കെ26' ​പെ​രി​ന്ത​ൽ​മ​ണ്ണ വാ​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ഠി​ച്ചി​റ​ങ്ങി 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2022-ലാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്. അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഗ​മ​മാ​ണി​ത്. എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​എം. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി കെ.​എം. അ​ബ്ദു​ള്ള രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലോ​ഗോ​യു​ടെ​യും അ​ദ്ദേ​ഹം ത​ന്നെ ര​ചി​ച്ച സം​ഗ​മ​ഗാ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ക​പ്പൂ​ർ, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​ർ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ഡി​വൈ​എ​സ്പി നി​ർ​വ​ഹി​ച്ചു. കെ.​സി. റം​ല​ത്ത് ടീ​ച്ച​ർ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്വ. എ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​പി. സൈ​ദ്, ടി. ​മു​സ്ത​ഫ, വി.​പി. അ​ബ്ദു​ൾ മ​ജീ​ദ്, കെ.​വി. ഇ​ല്യാ​സ്, രാ​മ​ൻ, ആ​യി​ഷ ബീ​ഗം, അ​ഷ്റ​ഫ് നാ​ല​ക​ത്ത്, യൂ​സ​ഫ് പ​റ​ളി, മു​ഖ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ഖാ​ദ​ർ നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up