Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NattuVishesham DistrictNews

Kottayam

സം​പ്രി​യ ഭ​വ​നം തു​റ​ന്നു

പാ​ലാ: ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി സ​ഭ​യു​ടെ എ​മ്മാ​വൂ​സ് പ്രോ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ സൗ​ജ​ന്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പാ​ലാ മാ​ന​ത്തൂ​രി​ല്‍ നി​ര്‍​മി​ച്ച സം​പ്രി​യ ഭ​വ​നം തു​റ​ന്നു ന​ല്‍​കി.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വെ​ഞ്ച​രി​പ്പു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പു​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ണ്‍ രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ലും സോ​ഷ്യ​ല്‍ അ​പ്പൊ​സ്ത​ലേ​റ്റ് ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ഫാ. ​റ്റി​ജോ മു​ണ്ടു​ന​ട​യ്ക്ക​ല്‍, എം​സി​ബി​എ​സ് സ​ഭ​യു​ടെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​യി​ക്കാ​ട്ട്, സം​പ്രി​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ന്‍റോ മാ​ങ്കി​ലോ​ട്ട്, കേ​ര​ള സ്റ്റേ​റ്റ് ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗം ഫാ. ​റോ​യ് വ​ട​ക്കേ​ല്‍, കോ​ഴി​ക്കോ​ട് സീ​യോ​ന്‍ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി​യി​ല്‍, എ​റ​ണാ​കു​ളം പ​രം​പ്ര​സാ​ദ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​സൈ​മ​ണ്‍ ചി​റ​മേ​ല്‍, മാ​ന​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു വെ​ട്ടു​ക​ല്ലേ​ല്‍, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി, വാ​ര്‍​ഡ് മെം​ബ​ര്‍ റി​ജോ തോ​മ​സ്, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ക്കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മൂ​ന്നു വ​ര്‍​ഷം മു​മ്പു വാ​ഴ​ക്കു​ളം - വ​ട​കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച സം​പ്രി​യ ഭ​വ​ന​മാ​ണ് മാ​ന​ത്തൂ​രി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ ബു​ദ്ധി​പ​ര​മാ​യ ഭി​ന്ന​ശേ​ഷി​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​വും തു​ട​ര്‍​പ​രി​ശീ​ല​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ്രൊ​വി​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടി​യോ​ലി, ഫാ. ​ജോ​ര്‍​ജി കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

District News

പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പ് സ്ഥാ​പി​ച്ചു

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പ് ക്ഷേ​ത്ര ന​ട​പ്പ​ന്ത​ലി​ൽ സ്ഥാ​പി​ച്ചു. പൊ​ങ്കാ​ല ദി​വ​സം പ​ണ്ഡാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്‌​നി പ​ക​ർ​ന്ന ശേ​ഷ​മാ​ണ് ഭ​ക്ത​രു​ടെ പൊ​ങ്കാ​ല ക​ല​ങ്ങ​ളി​ൽ അ​ഗ്നി പ​ക​രു​ന്ന​ത്.

കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, മേ​ൽ​ശാ​ന്തി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

District News

ച​ക്കു​ള​ത്തു​കാ​വി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടംപി​ടി​ച്ചുതു​ട​ങ്ങി

ച​ക്കു​ള​ത്തു​കാ​വ്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന​സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 24 നാ​ണ് പൊ​ങ്കാ​ല. കൈ​ക​ളി​ല്‍ പു​ജാ​ദ്ര​വ്യ​ങ്ങ​ളും നാ​വി​ല്‍ ദേ​വീസ്തു​തി​ക​ളു​മാ​യി വ​നി​ത​ക​ള്‍ അ​ണി​മു​റി​യാ​തെ എ​ത്തു​മ്പോ​ള്‍ ച​ക്കു​ള​ത്തു​കാ​വും പ​രി​സ​ര​വും കാ​ര്‍​ത്തി​ക പൊ​ങ്കാ​ല​യു​ടെ പൂ​ണ്യം നു​ക​രു​ക​യാ​യി.

തി​രു​വ​ല്ല മു​ത​ല്‍ ത​ക​ഴി വ​രെ​യും, എ​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി-​ചെ​ങ്ങ​ന്നൂ​ര്‍ -​പ​ന്ത​ളം റൂ​ട്ടി​ലും, മാ​ന്നാ​ര്‍-​മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലും, മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ, വീ​യ​പു​രം-​ഹ​രി​പ്പാ​ട് റൂ​ട്ടി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടം പി​ടി​ച്ചു തു​ട​ങ്ങി. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍ററു​ക​ളി​ല്‍ ക്ഷേ​ത്ര വാ​ളന്‍റി​യേ​ഴ്‌​സിന്‍റേ​യും നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കു​വാ​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി.

ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്ഥി​രം സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 3001 വോ​ള​ന്‍റി​യേ​ഴ്‌​സിന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊലി​സ്, കെ​എ​സ്ആ​ര്‍​ടി​സി, ആ​രോ​ഗ്യ​വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ക്‌​സൈ​സ്, വാ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്, റ​വ​ന്യു, തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​നം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 2000-ല്‍ ​പ​രം പൊ​ലി​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി, സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വ്വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു. നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ത്കാലി​ക ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ലം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ല​ഭ്യ​മാ​ക്കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളും തി​രു​വ​ല്ല- ചെ​ങ്ങ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്യേ​ണ്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ- തി​രു​വ​ല്ല ആ​ര്‍​ഡി​ഒ​ മാ​ര്‍​ക്കാ​ണ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ചു​മ​ത​ല.

ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​ത്കാ​ലി​ക ഹെ​ല്‍​ത്തു​സെന്‍ററു​ക​ള്‍ തു​റ​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ മു​ത​ല്‍ ത​ക​ഴി വ​രെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍, എം​ജി​എം ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യാം. കോ​ട്ട​യം, തൃ​ശൂ​ര്‍, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല മു​ന്‍​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലും, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല, എ​ട​ത്വ പൊലി​സ് സ്റ്റേ​ഷ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ്, ഹോ​ളി എ​യ്ഞ്ച​ല്‍​സ് സ്‌​കൂ​ള്‍, സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നീ മൈ​താ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍​ക്കാ​യി നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ലത്കാലി​ക ബ​സ്സ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്ക് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചും ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് പൊ​ങ്കാ​ല​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നും പൊ​ങ്കാ​ല​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വി​പു​ല​മാ​യ ക്ര​മീ​ക​ണ​ങ്ങ​ള്‍ ക്ഷേ​ത്ര​ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.
കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​വും, ചി​കി​ത്സ​യും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെയും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് ആ​ല​പ്പു​ഴ-​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​കം ക്യൂ ​കോ​ംപ്ല​ക്സു​ക​ള്‍, ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണം, ചി​കി​ത്സ, ആം​ബു​ല​ന്‍​സ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


24 ന് ​പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മ്മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​മ്പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി​യുമായ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി അ​ഗ്‌​നി പ്രോ​ജോ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും. ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ടം നി​ര‍​വ​ഹി​ക്കും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍​മി​ക നേ​തൃ​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

11 ന് 500-​ല്‍ അ​ധി​കം വേ​ദ പ​ണ്ഡി​ത​ന്‍​മാ​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍ ത​യ്യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ക്കും.വൈ​കി​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പി​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​രി​ക്കും. എ​ട​ത്വ സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, നെ​ടു​മ്പ്രം ചീ​ഫ് ഇ​മാം അ​മാ​നു​ല്ലാ​ഹ് സു​ഹ്രി എ​ന്നി​വ​ര്‍ മു​ഖ്യ​സ​ന്ദേ​ശ​വും, മു​ഖ്യ കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും, ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി മം​ഗ​ളാ​ര​തി​

സ​മ​ര്‍​പ​പി​ക്കു​ക​യും മു​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് കാ​ര്‍​ത്തി​ക സ്തം​ഭ​ത്തി​ല്‍ അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സു​ജി​മോ​ള്‍,മോ​ള​മ്മ, അ​ജ്ജു സ​ന്തോ​ഷ്, അ​ഡ്വ. ഡി. ​വി​ജ​യ​കുമാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടു നോ​യ​മ്പ് ഉ​ത്സ​വം ഡി​സം​ബ​ര്‍ 16 മു​ത​ല്‍ 27 വ​രെ ന​ട​ക്കും. ഡി​സം​ബ​ര്‍ 18 നാ​ണ് നാ​രീ​പൂ​ജ. നാ​രീ​പു​ജ ഉ​ദ്ഘാ​ട​നം ദേ​ശീ​യ വ​നി​ത ക​മ്മി​ഷ​ന്‍ അം​ഗം നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ര്‍​വ​ഹി​ക്കും.
ഡി​സം​ബ​ര്‍ 26 ന് ​ക​ല​ശ​വും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കു​മെ​ന്ന് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​ക്യ​ഷ​ണ​ന്‍ ന​മ്പൂ​തി​രി, ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത് ഉ​ത്സ​വ​ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡന്‍റ് പി..​കെ. സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പത്തനംതിട്ട ക​ള​ക്ട​ർ ച​ക്കു​ള​ത്തു​കാ​വ് സ​ന്ദ​ർ​ശി​ച്ചു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ സ​ന്ദ​ർ​ശി​ച്ചു.

പൊ​ങ്കാ​ല​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്. കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി.

District News

എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫി​സി​ൽ സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധം

എ​ട​ത്വ: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യി​ട്ടും പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ഹാ​യം അ​നു​വ​ദി​ക്കു​ക, 10,000 രൂ​പ പ്ര​ഖ്യാ​പി​ച്ചി​ട്ടും 5,000 രൂ​പ​യും 2,100 രൂ​പ​യും മാ​ത്രം അ​ക്കൗ​ണ്ടി​ൽ ല​ഭി​ച്ച​വ​ർ​ക്ക് ബാ​ക്കി തു​ക വി​ത​ര​ണം ചെ​യ്യു​ക, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 14,200 രൂ​പ മു​ഴു​വ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കും ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജീ​മോ​ൻ ജോ​സ​ഫ്, വി​നി​ത ജോ​സ​ഫ് എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

District News

പേടിയില്ലാതെ ഞങ്ങൾക്ക് സ്കൂളിൽ പോകണം...

ച​മ്പ​ക്കു​ളം: പൂ​പ്പ​ള്ളി ച​മ്പ​ക്കു​ളം റോ​ഡി​ലും, മ​ങ്കൊ​മ്പ് ച​മ്പ​ക്കു​ളം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും പു​ല്ലും കാ​ടും വ​ള​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ ഭീ​തി​യി​ൽ .റോ​ഡി​ന് വ​ശ​ത്തെ ടാ​ർ​മാ​ർ​ക്ക്ക​ഴി​ഞ്ഞും പു​ല്ല് വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പു​ല്ലി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

എ​തി​രേ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ചെ​റു വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തേ​ക്ക്  ഒ​തു​ക്കു​മ്പോ​ഴും ഈ ​പു​ൽ​കൂ​ട്ട​ത്തി​ലേ​യ്ക്കാ​ണ് ഒ​തു​ക്കേ​ണ്ടി വ​രു​ന്ന​ത്.

മ​ഞ്ഞു​കാ​ലം വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം കൂ​ടു​ത​ലു​ണ്ടാ​കു​ന്ന സ​മ​യ​മാ​ണ്. വ​ഴി​യി​റ​മ്പി​ലും റോ​ഡി​ലും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ഷ​പ്പാമ്പു​ക​ളെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളെ​യും കു​ട്ട​നാ​ട്ടി​ൽ കാ​ണു​ക പ​തി​വാ​ണ്. ​

ച​മ്പ​ക്കു​ളം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ്‌​കൂ​ളു​ക​ളി​ലേ​യും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര ചെ​യ്യു​ന്ന​ത്.
ഈ ​വ​ർ​ഷം ത​ന്നെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു.

അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന് വ​ശ​ത്തെ പു​ല്ല് വെ​ട്ടി​മാ​റ്റി അ​പ​ക​ട​ര​ഹി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് നെ​ടു​മു​ടി, ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

District News

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

ചാ​രും​മൂ​ട്: കൊ​ല്ലം ബൈ​പാസ് ജം​ഗ്ഷ​ൻ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള 54.37 കി​ലോ​മീ​റ്റ​ർ കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മാ​യി. കൊ​ല്ലം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ വ​യ്യാ​ങ്ക​ര​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, വെ​ട്ടി​യാ​ർ, ചെ​റി​യ​നാ​ട്, ആ​ല, പെ​ണ്ണു​ക്ക​ര എ​ന്നീ ആ​റു വി​ല്ലേ​ജു​ക​ളി​ലെ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. ​ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗ​വും പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​സി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ അ​തി​രു​ക​ൾ, സ​ർ​വേ ന​മ്പ​റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ, കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഡി​സം​ബ​ർ 20ന​കം സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യും വി​വ​ര​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 31നു ​മു​മ്പ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ

ആ​ല​പ്പു​ഴ: ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കു​ന്ന പു​തി​യ ആ​ധാ​ർ സേ​വ കേ​ന്ദ്രം ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പു​തി​യ കേ​ന്ദ്രം ആ​ശ്വാ​സ​മാ​കു​മെ​ന്ന് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു.

ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രാ​റു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ന്ദ്രം ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ല്ലാ ജി​ല്ല​ക​ളി​ലും യുഐഡിഎഐ സേ​വ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ല​പ്പു​ഴ​യി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ന്ന് യുഐഡിഎഐ ഡ​യ​റ​ക്ട​ർ വി​നോ​ദ് ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു.
വ​യ​നാ​ട് ഒ​ഴി​കെ മ​റ്റ് ജി​ല്ല​ക​ളി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ 13-ാമ​ത്തെ ആ​ധാ​ർ സേ​വ കേ​ന്ദ്ര​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ത്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5.30 വ​രെ​യാ​ണ് സ​മ​യം.

District News

നാ​ട​ൻ, പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ഹ​മ്മ: നാ​ട​ൻ ബോം​ബും പെ​ട്രോ​ൾ ബോം​ബു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് തെ​ക്ക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ (34) എ​ന്ന​യാ​ളെ​യാ​ണ് മു​ഹ​മ്മ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്ന് പെ​ട്രോ​ൾ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബും 20 ഗു​ണ്ടു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ ബോം​ബ് നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ​ഡി. സ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ സ​ന്തോ​ഷ്, ഉ​ത്ത​മ​ൻ, ബി​ജു​മോ​ൻ സിപി​ഒമാ​രാ​യ അ​ഞ്ജി​ത, ശ്യാം ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്തി​നാ​ണ് ഇ​യാ​ൾ ബോ​ബ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് എ​ന്നു​ള്ള​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സ്റ്റെ​യ​ർ​കേ​സി​ഇ​യാ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​യാ​ളാ​ണ് ഇ​യാ​ൾ. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​വു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ അ​ല്ലെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. മു​ൻ​പ് പ​ല കേ​സു​ക​ളി​ലും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ള്ള കണ്ണൻ മു​ഹ​മ്മ പൊ​ലി​സി​ന്‍റെ റൗ​ഡി​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ്. കണ്ണനെ കാ​പ്പാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

District News

ഏ​ഴു വ​യ​സു​കാ​ര​നെ തെ​രു​വുനാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു

കാ​യം​കു​ളം: പി​താ​വി​നൊ​പ്പം വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യ ഏ​ഴു​വ​യ​സു​കാ​ര​നെ തെ​രു​വു നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു.

കാ​യം​കു​ളം പ​ത്തി​യൂ​ർ​ പാ​റ​ക്കാ​ട്ട് വ​ട​ക്ക​തി​ൽ സി​യാ​സി​ന്‍റെ മ​ക​ൻ അ​ഫാ​സി (7)നാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. അ​ഫാ​സി​ന്‍റെ മു​ഖ​ത്താ​ണ് ക​ടി​ച്ച​ത്.

കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പി​താ​വി​നൊ​പ്പം ടെ​റ​സി​ൽ ക​യ​റി​യ​താ​യി​രു​ന്നു. ടെ​റ​സി​ൽ കൂ​ട്ട​ത്തോ​ടെ ക​യ​റി ത​മ്പ​ടി​ച്ചു​കി​ട​ന്ന തെ​രു​വുനാ​യ്ക്ക​ൾ അ​ഫാ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

District News

പ്ര​ള​യം ഒ​ഴി​വാ​ക്കാ​ൻ ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണം: മ​ന്ത്രി ലി​ജു

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ അ​വി​ഭാ​ജ്യ മേ​ഖ​ല​യാ​യ കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ള​യ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ജ​ല​നി​ർ​ഗ​മ​നമാ​ർ​ഗ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ട​ണം. തോട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. പ്ര​ള​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഉ​ൾ​നാ​ട​ൻ ക​നാ​ലു​ക​ൾ, ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തി ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം വി​ക​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് പ​ണ​മ​നു​വ​ദി​ക്ക​ണം. അ​രൂ​ർ മു​ത​ൽ കാ​യം​കു​ളം വ​രെ വി​സ്തൃ​ത​മാ​യ 82 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള തീ​ര​ദേ​ശം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും.
തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ ഭൗ​തി​ക വി​ക​സ​ന​ത്തി​നൊ​പ്പം അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്ത​ണം. തീ​ര​ദേ​ശ ജ​ന​ത​യു​ടെ അ​ര​ക്ഷി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ തൊ​ഴി​ൽ-​സാ​മൂ​ഹി​ക-​വ​രു​മാ​ന സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം.

കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ധു​നി​ക കൃ​ഷിരീ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം. പ്ര​ള​യ​കാ​ല​ത്ത് ബ​ണ്ടു​ക​ൾ ത​ക​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. പാ​ട​ശേ​ഖ​ര സം​ര​ക്ഷ​ണ​ത്തി​ന് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണം. കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യു​ടെ ത​ന​താ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വി​പു​ലീ​ക​രി​ക്ക​ണം. ഒ​പ്പം പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ജി​ല്ല​യു​ടെ ത​ന​താ​യ ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കാ​ര​ത്തെ​യും ക​ലാ​രൂ​പ​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ലൂ​ടെ ലോ​ക​ത്തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ദ്ര-​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ന്ന ബ്ലൂ ​ഇ​ക്കോ​ണോ​മി​യു​ടെ ആ​സ്ഥാ​ന​മാ​യി ആ​ല​പ്പു​ഴ മാ​റു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്ര​വാ​സി​ക​ളെ​യും പ്രാ​ദേ​ശി​ക സം​രം​ഭ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്തി ത​ദ്ദേ​സ്ഥാപ​ന ത​ല​ത്തി​ൽ നി​ക്ഷേ​പ സം​ഗ​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.എം. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

തു​ട​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ പ്രസംഗിച്ചു. കു​ട്ട​നാ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും ചെ​ളി​യും മാ​റ്റ​ണം, തോ​ട്ട​പ്പ​ള്ളി സ്പി​വേ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം, ത​ണ്ണീ​ർ​മു​ക്ക​ത്ത് ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം, കു​ടും​ബ​ശ്രീ മാ​തൃ​ക​യി​ൽ യു​വ കേ​ര​ളം മി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണം, ഫി​ഷ​റീ​സ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക സ​ബ് പ്ലാ​ൻ, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം, പൊ​ഴി​ക​ൾ ശു​ചീ​ക​രി​ച്ച് അ​വ​യെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നും കാ​ർ​ഷി​ക സം​ര​ക്ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ വി​പ​ണ​നം സാ​ധ്യ​മാ​ക്ക​ണം, കു​ട്ട​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് റൈ​സ് പ്രോ​സ​സിംഗ് ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ക്ക​ണം, വ​നി​താ സം​രം​ഭ​ക​ർ​ക്ക് ഇ​ൻ​ക്യൂ​ബേ​ഷ​ൻ കേ​ന്ദ്രം, മി​നി ഐ​ടി പാ​ർ​ക്ക്, എഐ അ​ധി​ഷ്ഠി​ത ചെ​റുവ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, ജ​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജി. ​വി​ജ​യ​രാ​ഘ​വ​ൻ, പി.പി. ബാ​ല​ൻ, വ​രു​ൺ സ​ന്തോ​ഷ്, ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ, പെ​ർ​സ്പെ​ക്റ്റീ​വ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം. ​ഹു​സൈ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ദീ​പ ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

പ​ഠ​ന​ത്തി​നൊ​പ്പം കാ​യി​ക​സം​സ്‌​കാ​ര​വും വ​ള​ർ​ത്ത​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

കാ​ടു​കു​റ്റി: പ​ഠ​ന​ത്തി​നൊ​പ്പം കാ​യി​ക​സം​സ്‌​കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ. പു​തു​ത​ല​മു​റ​യു​ടെ മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ വി​കാ​സ​ത്തോ​ടൊ​പ്പം ശാ​രീ​രി​ക​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നു​ള്ള ജി.​വി. രാ​ജ പു​ര​സ്‌​കാ​രം നേ​ടി​യ അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ബി വി. ​പെ​രേ​പ്പാ​ട​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​ണീ​യം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ര​സ്‌​കാ​രം തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. ഡേ​വീ​സ്, ബ്ലോ​ക്ക് അം​ഗം എം.​ആ​ർ. ര​വീ​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഐ.​കെ. ഗോ​വി​ന്ദ്, പ്രി​ൻ​സി​പ്പ​ൽ ഐ. ​ജ​യ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​പി. മാ​ലി​നി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ്, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ഗോ​പാ​ൽ, ര​ജി​ത ഷൈ​ജു, കെ.​കെ. ലി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്വ​ന്തം ശ്മ​ശാ​ന​മി​ല്ലാ​തെ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യാ​യി വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ല്‍ മു​ന്നേ​റു​മ്പോ​ഴും സ്വ​ന്ത​മാ​യി ഒ​രു പൊ​തു​ശ്മ​ശാ​നം എ​ന്ന അ​ടി​സ്ഥാ​ന​സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത ന​ഗ​ര​സ​ഭ എ​ന്ന പ​രി​മി​തി ഇ​രി​ങ്ങാ​ല​ക്കു​ട​യെ വ​ര്‍​ഷ​ങ്ങ​ളാ​യി പി​ന്തു​ട​രു​ക​യാ​ണ്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍​ക്കാ​യി വി​വി​ധ സ്വ​കാ​ര്യ, സ​മു​ദാ​യ ശ്മ​ശാ​ന​ങ്ങ​ളെ​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

പൊ​തു​ശ്മ​ശാ​ന​ത്തി​നാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ വാ​ര്‍​ഡ് എ​ട്ട് ന​മ്പ്യാ​ങ്കാ​വ് വാ​ര്‍​ഡി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ അ​ഡ്വ.​വി.​സി വ​ര്‍​ഗീ​സ്, റോ​ണി പോ​ള്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സി.​സി. ഷി​ബി​ന്‍ തു​ട​ങ്ങി​വ​വ​ര്‍ മൂ​ന്നു മാ​സം മു​മ്പ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ കാ​ടും പ​ട​ല​വും നി​റ​ഞ്ഞു കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. മു​ന്‍ മ​ന്ത്രി പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റു​ടെ സ്മൃ​തി കു​ടീ​രം നി​ല​കൊ​ള്ളു​ന്ന സ്ഥ​ല​ത്തോ​ടു ചേ​ര്‍​ന്നാ​ണ് ഈ ​ഭൂ​മി.
ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​യാ​ത്ര​യ്ക്കും സ്വ​ന്തം മ​ണ്ണി​ല്‍ ഒ​രി​ടം വേ​ണ​മെ​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ള്‍. പൊ​തു​ശ്മ​ശാ​നം ആ​രം​ഭി​ക്കു​ന്ന​തി​നോ​ട് സ​മീ​പ​വാ​സി​ക​ള്‍ പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്.

District News

കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി വാ​ർ​ഷി​കം

തു​രു​ത്തി​പ്പറ​മ്പ്: വ​ര​പ്ര​സാ​ദ​നാ​ഥ പ​ള്ളി കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കേ​ന്ദ്ര​സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രീ​ജോ പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​പോ​ളി പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ മു​രി​ങ്ങ​ലേ​ത്ത്‌, കേ​ന്ദ്ര​സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ക്സ​ൺ നാ​ട്ടേ​ക്കാ​ട​ൻ, സി​സ്റ്റ​ർ പൗ​ളി​ൻ, കൈ​ക്കാ​ര​ൻ ജെ​സ്റ്റി​ൻ ആ​ച്ചാ​ണ്ടി, ബ്ര​ദ​ർ ബോ​ബി​ൻ, സെ​ക്ര​ട്ട​റി ജോ​ജോ കോ​ട്ട​ക്ക​ൽ ക​ൺ​വീ​ന​ർ ജി​ൻ​സ​ൻ ചാ​തേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജി​തി​ൻ കാ​ള​ൻ ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു.

District News

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ദി​നാ​ച​ര​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​സോ​സി​യേ​ഷ​ന്‍ ദി​നാ​ച​ര​ണം കൂ​ട്ട​നെ​ല്ലൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ കെ. ​കു​മ​രേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, എ​ഡ്ജ് എ​ഐ, ടൈ​നി എം​എ​ല്‍ എ​ന്നി​വ​യു​ടെ പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ളും തൊ​ഴി​ല്‍ ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി അ​മ്പി​ളി ജേ​ക്ക​ബ്, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ല്‍​വീ​ന പോ​ള്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

District News

മാ​ർ​ത്തോ​മ ഫാ​മി​ലി വെ​ൽ​ന​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധ​മാ​യി ആ​രം​ഭി​ച്ച മാ​ർത്തോമ ഫാ​മി​ലി വെ​ൽ​ന​സ് സെ​ന്‍റ​ർ കെ. ​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡോ. ജോ​സ് ന​ന്തി​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ഡോ. ജോ​യ് വ​ട്ടോ​ലി, ഫാ. ​ഡോ. ബി​സ്റ്റ​ൺ കൂ​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ, ഫാ. ​വി​ൻ കു​രി​ശി​ങ്ക​ൽ, ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ൻ, വാ​ർ​ഡ് മെ​മ്പ​ർ പ്ര​സീ​ന റാ​ഫി, ബ്ലോ​ക്ക് മെ​മ്പ​ർ ഷെ​മീം മു​ഹ​മ്മ​ദ്, ഫാ. ​ഡോ. ആ​ന്‍റോ തെ​ക്കൂ​ട​ൻ, ഫാ. ​സെ​ൻ​ജോ ന​ടു​വി​ൽ​പീ​ടി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഫാ​മി​ലി വെ​ൽ​ന​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റാ​യ ഫാ. ​ഡോ. ബി​സ്റ്റ​ൺ കൂ​ള വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. തു​ട​ർ​ന്ന് മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​വ​വാ​രം അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും കൂ​ടി ആ​രം​ഭി​ച്ചു. ന​വം​ബ​ർ 22ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ വ​രെ തു​ട​ർ​ന്നു​ള്ള എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും നാ​ലി​ന് ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

District News

ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം: പ​റ​പ്പൂ​ക്ക​ര ഇ​ട​വ​ക ജേ​താ​ക്ക​ൾ

പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ആ​ന​ന്ദ​പു​രം ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. നെ​ല്ലാ​യി സെ​ന്‍റ് മേ​രീ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നേ​ര​ത്തേ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ണ്‍ ത​ട്ടി​ൽ കു​രു​വി​ള, ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ണ്‍​സ​ൻ ത​റ​യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വി​നോ​യ് തെ​റ്റ​യി​ൽ, ക​ലോ​ത്സ​വ ക​ണ്‍​വീ​ന​ർ ജോ​സ് അ​ന്തി​ക്കാ​ട​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡി​ജു ത​ന്പി, പ​ള്ളി ട്ര​സ്റ്റി ജോ​യി കാ​ഞ്ഞി​ര​പ്പ​ള്ള​ൻ, ഫൊ​റോ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മി​നൂ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പനന്പിക്കുന്ന് നാഷണൽ ഹൈവേ എ​ൻ​എ​ച്ച്എ​ഐ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു

ക​യ്പ​മം​ഗ​ലം: പ​ന​മ്പി​ക്കു​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ എ​ട്ടു യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡ് സു​ര​ക്ഷ​യ്ക്കു വേ​ണ്ടി എ​ൻ​എ​ച്ച്എ​ഐ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് എം​എ​ൽ​എ​യെ​യും പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ട് ന​ട​ത്തി​യ സ​ർ​വ​ക​ക്ഷി പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ തീ​ര​ദേ​ശ​വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കൈ​പ്പ​മം​ഗ​ലം എ​ൻ​എ​ച്ച് 66 റോ​ഡ് സു​ര​ക്ഷ​യും വി​ക​സ​ന​വും എ​ന്ന സ​മ​ഗ്ര റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച് പ​ഞ്ചാ​യ​ത്തി​നും എം​എ​ൽ​എ​ക്കും കൈ​മാ​റി​യി​രു​ന്നു. ഈ ​സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ശി​വാ​ല​യ ക​മ്പ​നി​ക്ക് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്.

ആ​ദ്യം പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും മെ​മ്പ​ർ​മാ​രു​മാ​യി പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ലും വ​ഴി​യ​മ്പ​ല​ത്തും മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് അ​ടി​പ്പാ​ത​യും സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടെ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​രാ​തി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധി​പ്പി​ച്ചു.

ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ ഹ​മ്പ് വേ​ണ​മെ​ന്നും ഇ​ൻ​ഡി​ക്കേ​ഷ​ൻ ലൈ​റ്റു​ക​ൾ, സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ട്രാ​ക്ക് ലൈ​ൻ അ​ടി​യ​ന്തി​ര​മാ​യി ആ​വ​ശ്യ​മാ​ണെ​ന്നു ശി​വാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ, ഹ​മ്പു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.
സേ​ഫ്റ്റി സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ശ്വ​ത​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ തീ​ര​ദേ​ശ​വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ ഉ​ന്ന​യി​ച്ചു. ബീ​ച്ച് റോ​ഡ് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി മൂ​ന്നു​പീ​ടി​ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബാ​ദ്, സെ​ക്ര​ട്ട​റി ആ​ഷി​ഫ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ക്ക​റി​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​ണി ഉ​ല്ലാ​സ്, സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, അ​ൻ​സാ മോ​ൾ, ജ​ന​പ്ര​തി​നി​ധി​യ​ക​ളാ​യ ന​സീ​മ, ലു​ബ്‌​ന, പി.​സി.​മ​നോ​ജ്, കെ.​കെ.​ പ​വി​ത്ര​ൻ, ശി​വാ​ല​യ മ്പ​നി പ്ര​തി​നി​ധി ഷി​ബു, നാ​ഷ​ണ​ൽ ഹൈ​വേ പ്ര​തി​നി​ധി ബാ​ബു, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ന്നി പോ​ൾ, ഓ​വ​ർ​സി​യ​ർ അ​നു​മോ​ൾ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

ഉ​ണ​ക്ക് ഭീ​ഷ​ണി.. രാ​സ​വ​ള വി​ല​വ​ർ​ധ​ന... കൃഷി തുലാസിൽ

 

തൃ​ശൂ​ർ: പു​ഞ്ച, മു​ണ്ട​ക​ൻ കൃ​ഷി​യി​റ​ക്കാ​നി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​യി ഉ​ണ​ക്ക് ഭീ​ഷ​ണി​ക്കൊ​പ്പം രാ​സ​വ​ള വി​ല​വ​ർ​ധ​ന​യും.

ഒ​രു​വ​ർ​ഷ​ത്തി​നി​ടെ അ​ന്പ​തു​ശ​ത​മാ​ന​ത്തോ​ള​മാ​ണു വി​ല​വ​ർ​ധ​ന. കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കു വി​ല​യേ​റി​യ​തോ​ടെ കൃ​ഷി​ച്ചെ​ല​വ് ഇ​ര​ട്ടി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക്കും വി​ല​വ​ർ​ധ​ന തി​രി​ച്ച​ടി. ജി​ല്ല​യി​ൽ 13,000 ഹെ​ക്ട​ർ കോ​ൾ​പാ​ട​ങ്ങ​ളി​ലാ​യി 30,000 ക​ർ​ഷ​ക​രാ​ണു നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. മാ​ള, ഒ​ല്ലൂ​ക്ക​ര, പ​ഴ​യ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലും കോ​ൾ​പാ​ട​ങ്ങ​ളി​ലും വി​ത​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ പാ​ട​ങ്ങ​ളി​ലെ വെ​ള്ള​മി​റ​ക്കി, വൈ​കി​യു​ള്ള പു​ഞ്ച​ക്കൃ​ഷി​ക്കു വി​ത​യൊ​രു​ക്കാ​റാ​ണു പ​തി​വ്. ഉ​യ​ർ​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ണ്ട​ക​ൻ കൃ​ഷി​ക്കും ഈ ​മാ​സം തു​ട​ക്ക​മാ​കും. നി​ല​മൊ​രു​ക്കി​യ​ശേ​ഷം വി​ത​ച്ചാ​ൽ 30 ദി​വ​സ​ത്തി​ന​ക​വും ന​ടീ​ലി​നു​ശേ​ഷം 20 ദി​വ​സ​ത്തി​ന​ക​വും വ​ള​മി​ട​ണം. ഒ​രേ​ക്ക​റി​നു ര​ണ്ടു ചാ​ക്ക് ഫാ​ക്ടം​ഫോ​സ്, ഒ​രു​ചാ​ക്ക് യൂ​റി​യ, ഒ​രു​ചാ​ക്ക് പൊ​ട്ടാ​ഷ് എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​ത്തു​ക വ​ള​ത്തി​നു മാ​ത്രം മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യാ​ൽ ഉ​ണ​ക്കു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ​യാ​ണു ഉ​ത്പാ​ദ​ന​ച്ചെ​ല​വും കൂ​ടു​ന്ന​ത്.

87000 ഹെ​ക്ട​റി​ൽ തെ​ങ്ങ് കൃ​ഷി ചെ​യ്യു​ന്ന 80,000 പേ​രെ​യും 5000 ഹെ​ക്ട​റി​ൽ കൃ​ഷി​യി​റ​ക്കു​ന്ന അ​ര​ല​ക്ഷ​ത്തി​ല​ധി​കം വാ​ഴ​ക്ക​ർ​ഷ​ക​രെ​യും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ​യും വ​ളം വി​ല ബാ​ധി​ക്കും. ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​നാ​ണ് പ​ച്ച​ക്ക​റി, വാ​ഴ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ഒ​രു വാ​ഴ​യ്ക്ക് ഒ​രു കി​ലോ ഫാ​ക്ടം​ഫോ​സ് വേ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 250 ഗ്രാം, ​തു​ട​ർ​ന്ന് പ്ര​തി​മാ​സം 100 ഗ്രാം ​വീ​ത​വും ആ​വ​ശ്യ​മാ​ണ്. 50 വാ​ഴ​യ്ക്ക് വി​ള​വെ​ടു​പ്പ് കാ​ല​യ​ള​വി​നി​ടെ ഒ​രു ചാ​ക്ക് രാ​സ​വ​ളം വേ​ണം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​വ​ട്ടം തെ​ങ്ങി​ന് ഒ​രു കി​ലോ ഫാ​ക്ടം​ഫോ​സും പൊ​ട്ടാ​ഷും ആ​വ​ശ്യ​മാ​ണ്. ഫാ​ക്ടം​ഫോ​സ് 50 കി​ലോ ചാ​ക്കി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം 1,425 രൂ​പ​യെ​ന്ന​ത് നി​ല​വി​ൽ 2,150 ലേ​റെ ആ​യി. പൊ​ട്ടാ​ഷ് (50 കി​ലോ) 1,700 ൽ​നി​ന്ന് 2,200 ആ​യി. യൂ​റി​യ​യ്ക്ക് (45 കി​ലോ) 266.50 രൂ​പ​യും ഡി​എ​പി (50 കി​ലോ) 1,350 രൂ​പ​യു​മാ​യി തു​ട​രു​ന്നു.

 

District News

ഭാ​ഷാ​പി​താ​വി​ന്‍റെ പ്ര​തി​മ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് ക​രു​ത്തേ​കും: സം​സ്കാ​ര സാ​ഹി​തി

തൃ​ശൂ​ർ: ഭാ​ഷാ​പി​താ​വ് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത് തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്ന് ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. വി​ൽ​ഫ്ര​ഡ് പ​റ​ഞ്ഞു.

സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി  നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ഗി​ന്ന​സ് സ​ത്താ​ർ ആ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ൺ​വീ​ന​ർ അ​നി​ൽ സ​മ്രാ​ട്ട്, രാ​മ​ച​ന്ദ്ര​ൻ പു​തൂ​ർ​ക്ക​ര, ജ​യ​പ്ര​സാ​ദ് ക​ള​ത്തി​ൽ, ബേ​ബി മൂ​ക്ക​ൻ, അ​ഡ്വ. ഒ.​എ​സ്. സു​ജി​ത്, ശ​ശി വ​റ​നാ​ട്ട്, ശി​വ​രാ​ജ് ഒ​ല്ലൂ​ർ, ജോ​ബി, റാ​ഫി ദേ​വ​സി, ബാ​ല​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഒ​ര​പ്പ​ൻ​കെ​ട്ട് ടൂ​റി​സം പ​ദ്ധതി: ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ക്കും

തൃ​ശൂ​ർ: ഒ​ര​പ്പ​ൻ​കെ​ട്ട് വാ​ട്ട​ർ ഫാ​ൾ​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. പു​ല്ലു​കു​ളം ടൂ​റി​സം പ​ദ്ധ​തി, ചി​യ്യാ​രം വാ​ക്കിം​ഗ് സ്ട്രീ​റ്റ് പ​ദ്ധ​തി, വ​ല്ലൂ​ർ​കു​ത്ത് ടൂ​റി​സം പ​ദ്ധ​തി എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ടൂ​റി​സം, റോ​ഡ് വി​ക​സ​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ടൂ​റി​സം, പി​എം​ജി​എ​സ്‌​വൈ പ്ര​വൃ​ത്തി​ക​ളാ​ണു കെ. ​രാ​ജ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത​ത്.

റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​നും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ നൈ​നാ​ൻ, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ, പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നംന​ട​ത്തി

തൃ​ശൂ​ർ: ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തു​ട​ക്കം​കു​റി​ച്ച ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൽ​ത്തു​രു​ത്ത് നി​ശാ​ഗ​ന്ധി അ​ങ്ക​ണ​വാ​ടി​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ കെ. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ -ആ​രോ​ഗ്യം ഇ​ൻ ചാ​ർ​ജ് ഡോ.​എ​ൻ.​എ. ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ പി. ​മീ​ര വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ജി​ൽ​ഷോ ജോ​ർ​ജ്, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ൽ പ്രോ​ഗ്രാം ഓ​ഫി​സ​ർ എ​ൻ. ദി​വ്യ, ഡോ. ​എം.​കെ. ശ്രീ​ജ, സി.​സി. മ​നോ​ജ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ സ്ക്രീ​നിം​ഗും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര എ​ക്സി​ബി​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

District News

റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

തൃ​ശൂ​ർ: ലോ​ക റാ​ബീ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ (ഐ​വി​എ) തൃ​ശൂ​ർ ജി​ല്ലാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

സ്ട്രോം​ഗ​ർ ടു​ഗ​ദ​ർ എ​ന്ന ഈ ​വ​ർ​ഷ​ത്തെ റാ​ബീ​സ് ദി​ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന റാ​ബീ​സ് സ്മാ​ർ​ട്ട് കാ​ന്പ​സ് 2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി. മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജി​മ്മി ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐ​വി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എം. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് എ​പ്പി​ഡ​മി​യോ​ള​ജി ആ​ൻ​ഡ് പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ.​പി.​എം. ദീ​പ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​ജി ഗ്ബോ​യ്, ഐ​വി​എ ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡോ. ​ക്ലാ​പ്പ് ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

"ഹോം ​ഫോ​ർ എ​വ​രി​വ​ൺ': ആ​ദ്യ​വീ​ടി​നു ത​റ​ക്ക​ല്ലി​ട്ടു

ചേ​ല​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ദ്ധ​തി​യാ​യ "ഹോം ​ഫോ​ർ എ​വ​രി​വ​ൺ' ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ലെ ആ​ദ്യ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ന്നു. ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കൊ​ണ്ടാ​ഴി യൂ​ണി​റ്റ് അം​ഗം എം.​കെ. സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ സൂ​പ്പി പ​ടി​യി​ൽ കെ​വി​വി ഇ​എ​സ് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു. ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ജോ​ർ​ജ്, ജോ​ഷി തേ​റാ​ട്ടി​ൽ, സി​ജോ ചി​റ​ക്ക​ക്കാ​ര​ൻ, എ.​ആ​ർ. ര​ഘു, പി.​ജി. ര​ഞ്ജു മോ​ൻ, യൂ​ത്ത്‌​വിം​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ സു​ബൈ​ർ വാ​ഴാ​ലി​പ്പാ​ടം, കെ.​എം. മു​ഹ​മ്മ​ദ്, എം ​എ​സ്. വേ​ണു​ഗോ​പാ​ൽ, കെ.​കെ.​പ്ര​ഭ, ക​ദീ​ജ അ​ബ്ദു​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ക​മ്മിറ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 13 വീ​ടു​ക​ളാ​ണ് നി​ർ​മിച്ചു ​ന​ൽ​കു​ന്ന​ത്.

District News

കെ​സി​ബി​സി മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി വ​ട​ക്ക​ൻ മേ​ഖ​ലസ​മ്മേ​ള​നം

എ​രു​മ​പ്പെ​ട്ടി: കെ​സി​ബി​സി മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത വ​ട​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. എ​രു​മപ്പെ​ട്ടി, വ​ട​ക്കാ​ഞ്ചേ​രി, വേ​ലൂ​ർ, ചേ​ല​ക്ക​ര ഫൊ​റോ​ന​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ദ്യ​ ല​ഹ​രിവി​രു​ദ്ധ​ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ദേ​വ​സി പ​ന്ത​ല്ലൂക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ അ​ധ്യക്ഷ​നാ​യി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്് ജോ​യ്സ​ൺ ഇ​രു​മ്പ​ൻ, എ​രു​മ​പ്പെ​ട്ടി ഇ​ട​വ​ക പ്ര​സി​ഡ​ന്‍റ്് സി.​കെ. ജോ​ർ​ജ്, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കെ.​ടി. സി​ന്‍റോ, എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ കോ​ൺ​വെ​ന്‍റ്് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വി​നീ​ത മാ​ത്യു, പോ​ൾ, ശ്രു​തി ബെ​ന്നി,റോ​ബി​ൻ റാ​ഫേ​ൽ,ജോ​ൺ​സ​ൺ കു​ന്നം​പി​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബി.​വോ​ക്. ടൂ​റി​സം ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ മൂ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ സി.​ടി. എ​മി​ലി​നെ ആ​ദ​രി​ച്ചു.

District News

പി​ക്ച​റെ​സ്ക് 2026 എ​ക്സി​ബി​ഷ​നു തു​ട​ക്കം

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​ട്ടോ​ലി​ങ്കും കെ​എ​സ്എ​ഫ്ഇ​യും ഓ​ർ​ഗ് പീ​പ്പി​ൾ​സും ചേ​ർ​ന്നു ന​ട​ത്തു​ന്ന പി​ക്ച്ച​റെ​സ്ക് 2026 എ​ക്സി​ബി​ഷ​നു തു​ട​ക്കം. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ഇ​ൻ ചാ​ർ​ജ് ഫാ. ​ഫ്ല​ർ​ജി​ൻ ആ​ന്‍റ​ണി, സെ​ന്‍റ​ർ ഫോ​ർ മീ​ഡി​യ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ജോ ജോ​സ​ഫ്, മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് യ​ദു​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും, വി​വി​ധ കാ​മ​റ ബ്രാ​ൻ​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ളും എ​ക്സി​ബി​ഷ​നി​ലു​ണ്ട്. ഇ​ന്നു വൈ​കി​ട്ട് പ്ര​ദ​ർ​ശ​നം സ​മാ​പി​ക്കും.

District News

പു​തി​യ കെ​ട്ടി​ടം വെ​ഞ്ച​രി​ച്ചു

തൃ​ശൂ​ർ: സെ​ന്‍റ് ക്ലെ​യേ​ഴ്സ് കോ​ണ്‍​വെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ച​രി​പ്പുക​ർ​മ​വും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

മോ​ണ്‍. ജെ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ൽ, തൃ​ശൂ​ർ എ​ഫ്സി​സി അ​സീ​സി പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഫോ​ണ്‍​രി​യ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി കു​ര്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ബി. കി​ര​ണ്‍, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ ജീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യ്ക്ക് ചേ​ല​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ചേ​ല​ക്ക​ര: കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യ്ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭിമു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ഷ്യ​മി​ട്ട് ച​ടു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്നും അ​തി​നാ​യി കേ​ര​ള​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ ട്ടു​വ​ര​ണ​മെ​ന്നും തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ഷാ​ജി തോ​മ​സ് കൊ​ച്ചു​ക​റു​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ പ​റ​യം​പ​ള്ളി​യി​ൽ, സം​സ്ഥാ​ന​ക​മ്മി​റ്റി അ​ഗം കെ.യു. ജോ​ർ​ജ്, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൽ​ദോ ഐ​സ​ക്, സ​തീ​ശ്‌​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ബി. രാ​ഹു​ൽ, കെ.​എം. ജോ​സ്, ബെ​ൻ​സ​ൻ വ​ർ​ഗീ​സ്, ലോ​ഗ​നാ​ഥ​ൻ, ജീ​വ​ൻ വ​ർ​ഗീ​സ്, കെ.​കെ. ഖാ​ദ​ർ, പി.​എം. അ​സീ​സ്, എം.​എ. അ​ഷ​റ​ഫ്, പി.​എ​സ്. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ച​ക്കി​പ്പ​റ​മ്പ് ആ​ദി​വാ​സി ഊരിലും മ​ല​മ്പ​തി പ്ര​ദേ​ശ​ത്തും കൃ​ഷിന​ശി​പ്പി​ച്ചു

പാ​ല​പ്പി​ള്ളി: ച​ക്കി​പ്പ​റ​മ്പ് ആ​ദി​വാ​സി ഊരിലും പ്ര​ദേ​ശ​ത്തെ പ​റ​മ്പു​ക​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി മേ​ഖ​ല​യി​ല്‍ ഭീ​തി​പ​ര​ത്തു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ കാ​ടു​ക​യ​റ്റാ​ന്‍ വ​ന​പാ​ല​ക​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. മ​ല​മ്പ​തി പ്ര​ദേ​ശ​ത്തെ പ​റ​മ്പു​ക​ളിലും ​ആ​ദി​വാ​സി ഊരി ലു​മാ​ണ് ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്.

വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങ്, പ​ച്ച​ക്ക​റി എ​ന്നി​വ​യെ​ല്ലാം കാ​ട്ടാ​ന​ക​ള്‍ പി​ഴു​തെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. കു​മ്പ​ള​പ്പ​റ​മ്പി​ല്‍ ഇ​ബ്രാ​ഹിം, ക​ള​ത്തി​ങ്ക​ല്‍ ഡേ​വി​സ്, ചീ​നി​ക്ക​ല്‍ റ​ഷീ​ദ്, കു​മ്പ​ള​പ്പ​റ​മ്പി​ല്‍ മ​റി​യു​മ്മ, ചീ​നി​ക്ക​ല്‍ റ​സാ​ഖ് എ​ന്നി​വ​രു​ടെ പ​റ​മ്പി​ലാ​ണ് ആ​ന​ക​ള്‍ ഇ​റ​ങ്ങി​യ​ത്. സോ​ളാ​ര്‍ വേ​ലി ത​ക​ര്‍​ത്താ​ണ് ആ​ന​ക്കൂ​ട്ടം വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഒ​രു മാ​സ​ത്തി​നി​ടെ പ​ല ത​വ​ണ​ക​ളി​ലാ​ണ് ഇ​വ​രു​ടെ പ​റ​മ്പു​ക​ളി​ല്‍ ആ​ന​ക​ളെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ച​ത്. രാ​ത്രി​ക​ളി​ല്‍ പ​റ​മ്പു​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന ആ​ന​ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ കാ​ടു​ക​യ​റ്റു​ന്ന​ത്. വൈ​കീ​ട്ടാ​കു​ന്ന​തോ​ടെ ഉ​ന്ന​തി​യി​ലേ​ക്കു​ള്ള റോ​ഡി​ലും റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലും ആ​ന​ക​ള്‍ നി​ല​യു​റ​പ്പി​ക്കു​ന്ന​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തു ഭീ​തി​യോ​ടെ​യാ​ണ്. കാ​ട്ടാ​ന ത​ക​ര്‍​ത്ത വൈ​ദ്യു​തി വേ​ലി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഇ​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കാ​ട്ടാ​ന ആ​ക്ര​മ​ണം ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​തെ​യാ​യെ​ന്ന് ഉ​ന്ന​തി നി​വാ​സി​യാ​യ പു​ഷ്പ​ന്‍ പ​റ​യു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ കാ​ടു​ക​യ​റ്റാ​ന്‍ ആ​വ​ശ്യ​ത്തി​ന് വാ​ച്ച​ര്‍​മാ​രെ​യും ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​നാ​തി​ര്‍​ത്തി​യി​ല്‍ ട്ര​ഞ്ചു​ക​ള്‍ തീ​ര്‍​ത്ത് കാ​ട്ടാ​ന​ക​ളെ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

District News

ത​ലോ​ര്‍ ദീ​പ്തി ഹൈ​സ്‌​കൂ​ളി​ന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പി​ച്ചു

ത​ലോ​ര്‍: ദീ​പ്തി ഹൈ​സ്‌​കൂ​ളി​ന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ര്‍ മാ​ന്‍ ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജി​യോ ആ​ല നോ​ലി​ക്ക​ല്‍, ഹെ​ഡ്മി​സ്ട്ര​സ് റീ​ന കെ. ​ജോ​ണ്‍, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​സ് ന​ന്തി​ക്ക​ര, ഫാ. ​ലി​ജോ ബ്ര​ഹ്മ​കു​ളം, ഫാ. ​ആ​ന്‍റ​ണി വേ​ല​ത്തി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ഷി ക​ണ്ണൂ​ക്കാ​ട​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. വി​ജ​യ​ല​ക്ഷ്മി, ജോ​സ് ടി. ​ലൂ​യി​സ്, ഒ.​കെ. ജ​ഗ​ദീ​ഷ്, നീ​ന തോ​മ​സ്, എ.​എ​സ്. ഷെ​ല്‍​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യ പ​ദ്ധ​തി, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി, ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം, സ് മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ത​റ​ക്ക​ല്ല് ആ​ശി​ര്‍​വാ​ദ​വും സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ന്നു.

District News

വി​ക​സ​നംസ്തം​ഭി​ച്ച് തെ​ക്കും​ക​ര​പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻജി​നി​യ​റും ഓ​വ​ർ​സി​യ​ർ​മാ​രും ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ; ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

വ​ട​ക്കാ​ഞ്ചേ​രി:​ അ​സി. എ​ൻജി​നി​യ​റും ഓ​വ​ർ​സി​യ​ർ​മാ​രും ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ​പി​ന്നി​ടു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ച് തെ​ക്കും​ക​ര​പ​ഞ്ചാ​യ​ത്ത്. ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ൽ. പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ൻ​ജി​നി​യ​ർ സ്ഥ​ലം​മാ​റി പോ​കു​ക​യും പ​ക​രം വ​ര​വൂ​ർ പ​ഞ്ചാ​ യ​ത്തി​ലെ എ​ൻ​ജി​നി​യ​ർ​ക്ക് ചാ​ർ​ജ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ട് ഓ​വ​ർ​സി​യ​ർ​മാ​രാ​ണു നി​യ​മ​പ​ര​മാ​യി ഉ​ള്ള​ത്. എ​ന്നാ​ൽ ആ ​പോ​സ്റ്റി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ ന​ൽ​കി​യി​ട്ടി​ല്ല. പ​ക​രം ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണു ര​ണ്ടു​പേ​രെ പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ളും മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നി​യ​റു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണം.

മ​ല​യോ​ര - കാ​ർ​ഷി​ക പ​ഞ്ചാ​യ​ത്താ​യ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ19 വാ​ർ​ഡു​ക​ളി‌ലും ​റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നി​യ​റു​ടെ അം​ഗീ​കാ​ര​ത്തോ​ടെ എ​സ്റ്റി​മേ​റ്റെ​ടു​ത്ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് എ​ൻ​ജി​നി​യ​റി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് ദു​രി​ത​ത്തി​ലാ​യ​ത്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഇ​ന്നു പ​ഞ്ചായ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ പ്ര​ത്യേ​ക അ​ജ​ൻ​ഡ​യാ​യി അ​വ​ത​രി​പ്പി​ക്കാ​നും ഭ​ര​ണ - പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഡെ ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​ക​ണ്ട് വി​വ​രം ധ​രി​പ്പി​ക്കാ​നും വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ങ്കി​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മു​ൾ​പ്പ​ടെ​യു​ള്ള​വ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ്് ഇ.​എ​ൻ. ശ​ശി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം​വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​യും സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. പ​ക​രം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല അ​സി. സെ​ക്ര​ട്ട​റി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു സെ​ക്ര​ട്ട​റി തെ​ക്കും​ക​ര​യി​ലെ​ത്തി​യ​ത്.

District News

ഗ്രാ​മ​വ​ഴി​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ

വ​ട​ക്ക​ഞ്ചേ​രി: ഗ്രാ​മ​റോ​ഡു​ക​ളി​ൽ പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ൽ കാ​ടു​മു​ടി​യ റോ​ഡു​ക​ൾ യ​ന്ത്ര​സം​വി​ധാ​ന​ത്തോ​ടെ വൃ​ത്തി​യാ​ക്കി ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് മെം​ബ​ർ​മാ​രാ​ണി​പ്പോ​ൾ.

നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി​യാ​ണ് കാ​ടു​വെ​ട്ട​ൽ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ മെം​ബ​ർ​മാ​ർ​ത​ന്നെ ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​വ​ഴി​ക​ൾ പ​ല​തും കാ​ടു​മൂ​ടി.

പാ​മ്പ്, പ​ന്നി തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥി​തി​യു​ണ്ട്. വാ​ർ​ഡു​ക​ളി​ൽ അ​ഞ്ചും​ആ​റും കി​ലോ​മീ​റ്റ​ർ​ദൂ​രം കാ​ടു​വെ​ട്ട​ൽ ന​ട​ത്ത​ണം. മം​ഗ​ലം മൂ​ച്ചി​തൊ​ടി, എ​സ് സി ​ഉ​ന്ന​തി റോ​ഡ്, ചോ​ഴി​യം​കാ​ട് എ​ന്നീ റോ​ഡു​ക​ളി​ലാ​യി നാ​ലു​കി​ലോ​മീ​റ്റ​ർ​ദൂ​രം കാ​ടു​വെ​ട്ട​ൽ ന​ട​ത്തേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നു മം​ഗ​ലം വ​ടു​ക​ൻ​തൊ​ടി വാ​ർ​ഡ് മെം​ബ​ർ കെ. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. എ​വി​ടേ​യും പ​ണി​ത്തി​ര​ക്കാ​യ​തോ​ടെ കാ​ടു​വെ​ട്ടു​ന്ന​വ​രെ കി​ട്ടാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

നേ​ര​ത്തെ ബു​ക്ക് ചെ​യ്താ​ണ് മെം​ബ​ർ​മാ​ർ ഇ​പ്പോ​ൾ വാ​ർ​ഡു​ക​ളി​ൽ കാ​ടു​വെ​ട്ടാ​ൻ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​ത്.

വ​ഴി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ചെ​ല​വാ​കു​ന്ന പ​ണം പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ന​ൽ​കു​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഫാ​റൂ​ക്ക് പ​റ​ഞ്ഞു.

District News

ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് പു​ഴ​പ്പാ​ല​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ചി​റ്റൂ​ർ: ഗ​ണേ​ശോ​ത്സ​വ​ദി​ന​ത്തി​ൽ ചി​റ്റൂ​ർ പു​ഴ​പ്പാ​ലം അ​ട​ച്ചു​പൂ​ട്ടി​യ​ത് നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്ക് ത​ട​സ​മാ​വു​ന്ന​താ​യി ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.സെ​ക്ര​ട്ട​റി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ലെ​ത്തി വി​ഷ​യ​ത്തി​ൽ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.

പാ​ലം ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ന​ഗ​ര​സ​ഭ​ക്ക് ഇ​തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ അ​റി​യി​ച്ചു. ഇ​ത് ഏ​റെ​നേ​രം വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ർ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര പോ​വു​ന്ന​സ​മ​യം അ​റി​യി​ച്ചാ​ൽ സ​ഞ്ചാ​ര​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ച്ചു. ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ടി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ, വി. ​ര​മേ​ശ്, എ. ​ദ​ണ്ഡ​പാ​ണി, ബി. ​ക​ണ്ണ​ജ്യോ​തി, വി.​ടി. രാ​മ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

 

 

ഗ​ണേ​ശോ​ത്സ​വം ഇന്ന്: പലയിടത്തും ഗതാഗത നിയന്ത്രണം

 

പാലക്കാട് നഗരത്തിൽ
പാ​ല​ക്കാ​ട്: ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മേ​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്ന് മേ​ലാ​മു​റി​യി​ലേ​ക്കും മൂ​ന്നു​മു​ത​ൽ മേ​ലാ​മു​റി​യി​ൽ​നി​ന്ന് ശ​കു​ന്ത​ള ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്കും മൂ​ന്നു​മു​ത​ൽ ടൗ​ണ്‍​ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് ബി​ഒ​സി റോ​ഡ് വ​ഴി മാ​ർ​ക്ക​റ്റി​ലേ​ക്കും ചു​ണ്ണാ​ന്പു​ത്ത​റ​യി​ലേ​ക്കും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ താ​രേ​ക്കാ​ട് നി​ന്ന് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ മൂ​ന്നു​മു​ത​ൽ ഒ​ല​വ​ക്കോ​ട് ചാ​ത്ത​പു​രം ശേ​ഖ​രി​പു​രം മ​ണ​ലി വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ന്ന് തി​രി​ച്ചു​പോ​ക​ണം. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ കോ​ട്ട​മൈ​താ​നം ഭാ​ഗ​ത്തു​നി​ന്ന് സു​ൽ​ത്താ​ൻ​പേ​ട്ട​വ​ഴി വി​ക്ടോ​റി​യ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും കൊ​പ്പം ശേ​ഖ​രി​പു​രം, ചു​ണ്ണാ​ന്പു​ത്ത​റ, സ്റ്റേ​ഡി​യം ഭാ​ഗ​ത്തു നി​ന്നും വി​ക്ടോ​റി​യ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.
വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് ചാ​ത്ത​പു​രം റോ​ഡി​ലേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. ഒ​ല​വ​ക്കോ​ട് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റെ​യി​വേ​ഗേ​റ്റ് കാ​വി​ൽ​പാ​ട്, പേ​ഴും​ക​ര മേ​പ്പ​റ​ന്പ് വ​ഴി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും, മേ​പ്പ​റ​ന്പ്, പ​റ​ളി, മു​ണ്ടൂ​ർ വ​ഴി​യും തി​രി​ച്ചും അ​തു​വ​ഴി പോ​കേ​ണ്ട​താ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ
മ​ണ്ണാ​ർ​ക്കാ​ട്: ഗ​ണേ​ശോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ആ​ര്യ​മ്പാ​വി​ൽ​നി​ന്ന് തി​രി​ഞ്ഞ് ക​രി​മ്പു​ഴ- തി​രു​വാ​ഴി​യോ​ട്- ക​ട​മ്പ​ഴി​പ്പു​റം- കോ​ങ്ങാ​ട് വ​ഴി​യും പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ണ്ടൂ​ർ- കോ​ങ്ങാ​ട്- ക​ട​മ്പ​ഴി​പ്പു​റം- തി​രു​വാ​ഴി​യോ​ട്- ക​രി​മ്പു​ഴ ആ​ര്യ​മ്പാ​വ് വ​ഴി​യും പോ​ക​ണം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ലേ​ക്കു​വ​രു​ന്ന ബ​സു​ക​ൾ നെ​ല്ലി​പ്പു​ഴ​വ​ന്ന് തി​രി​ച്ചു പോ​ക​ണം.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ
വ​ട​ക്ക​ഞ്ചേ​രി: ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ക്കു​ന്ന നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.
പാ​ല​ക്കാ​ട്, നെ​ന്മാ​റ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​റു​പു​ഷ്പം ടി​ബി ജം​ഗ്ഷ​നി​ൽ​നി​ന്ന് റോ​യ​ൽ ജം​ഗ്ഷ​ൻ വ​ഴി ത​ങ്കം തി​യ​റ്റ​ർ ക​വ​ല​യി​ലൂ​ടെ​വ​ന്ന് സ്റ്റാ​ൻ​ഡി​ലെ​ത്തി പോ​ക​ണം. കി​ഴ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ സു​നി​ത ജം​ഗ്ഷ​ൻ​വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​തേ​വ​ഴി​ക്കു​ത​ന്നെ പോ​ക​ണം.
മ​ന്ദ​ത്ത് ന​ട​ക്കു​ന്ന നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്രാ സം​ഗ​മം ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ.​പി. ശ​ശി​ക​ല ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ മ​ന്ദ​ത്ത് സം​ഗ​മി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ മം​ഗ​ലം​പു​ഴ​യി​ൽ നി​മ​ജ്ജ​നം ചെ​യ്യും.

നെ​ന്മാ​റ ടൗ​ണി​ൽ
നെ​ന്മാ​റ: വി​നാ​യ​ക ച​തു​ർ​ഥി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ കൊ​ല്ല​ങ്കോ​ട് കോ​വി​ല​കം​മു​ക്ക് വ​ഴി തി​രി​ഞ്ഞ് പ​ല്ലാ​വൂ​ർ- കു​നി​ശേ​രി- ആ​ല​ത്തൂ​ർ വ​ഴി​യും തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ചി​റ്റി​ല​ഞ്ചേ​രി വ​ഴി തി​രി​ഞ്ഞ് തൃ​പ്പാ​ളൂ​ർ- കു​നി​ശേ​രി- പ​ല്ലാ​വൂ​ർ- കൊ​ല്ല​ങ്കോ​ട് വ​ഴി​യും പോ​കേ​ണ്ട​താ​ണെ​ന്നു നെ​ന്മാ​റ പൊ​ലി​സ് അ​റി​യി​ച്ചു.

പാലക്കാട് നഗത്തിൽ വൈ​ദ്യു​തി
വി​ത​ര​ണം ത​ട​സ​പ്പെ​ടും
പാ​ല​ക്കാ​ട്: ഗ​ണേ​ശ​വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് കെ​എ​സ്ഇ​ബി പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടു​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​ക. മൂ​ത്താ​ന്ത​റ, മേ​ലാ​മു​റി, വ​ലി​യ​ങ്ങാ​ടി, മാ​ര്‍​ക്ക​റ്റ് റോ​ഡ്, ബി​ഒ​സി റോ​ഡ്, ആ​ര്‍​എ​സ് റോ​ഡ്, ജി​ബി റോ​ഡ്, കോ​ള​ജ് റോ​ഡ്, താ​രേ​ക്കാ​ട്, വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​രം, ചാ​ത്ത​പു​രം, ക​ല്‍​പാ​ത്തി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.

District News

ന​വീ​ക​ര​ണ​ത്തി​നാ​യി ചി​റ്റൂ​ർ പു​ഴ​പ്പാ​ലം അ​ട​ച്ചു; പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്കം

ചി​റ്റൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കു ഇ​ന്ന​ലെ രാ​വി​ലെ തു​ട​ക്ക​മാ​യി.
ആ​ദ്യ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കോ​ള​ജ് റോ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്ലാ​ബ് ജോ​യി​ന്‍റി​ലെ ത​ക​രാ​റി​ലാ​യ ബെ​യ​റിം​ഗ് നീ​ക്കം​ചെ​യ്യ​ൽ തു​ട​ങ്ങി. പാ​ലം അ​ട​ച്ചി​ട്ട പ്ര​വൃ​ത്തി​ക​ളാ​യ​തി​നാ​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഇ​ന്ന​ലെ തു​ട​ങ്ങി. പാ​ല​ത്തി​ലൂ​ടെ യാ​ത്ര കാ​ൽ​ന​ട​ക്കാ​ർ​ക്കു മാ​ത്ര​മാ​യി ചു​രു​ക്കി.

പാ​ല​ത്തി​നി​രു​വ​ശ​ത്തും സ്വ​കാ​ര്യ​ബ​സു​ക​ൾ മു​ൻ​നി​ശ്ച​യ​പ്ര​കാ​ര​മെ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി മ​ട​ങ്ങി. യാ​ത്രി​ക​ർ പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന് മ​റു​വ​ശ​ത്ത് നി​ർ​ത്തി​യി​രു​ന്ന ബ​സി​ൽ ക​യ​റി യാ​ത്ര തു​ട​ർ​ന്നു.

അ​ന്ത​ർ​സം​സ്ഥാ​ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ബ​സു​ക​ൾ മേ​ട്ടു​പ്പാ​ള​യം, വ​ണ്ടി​ത്താ​വ​ളം, അ​ണി​ക്കോ​ട് വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ പാ​ല​ത്തു​ള്ളി അ​ത്തി​ക്കോ​ട് വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മ്പാ​ട്ടു​പാ​ള​യ​ത്തു​നി​ന്ന് നി​ല​മ്പ​തി ആ​റ്റാം​ചേ​രി വ​ഴി​യി​ലും ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ബ​ദ​ൽ റോ​ഡു​ക​ളി​ൽ എ​വി​ടെ​യും കാ​ര്യ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി​ല്ല.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കാ​റി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തി​യ​വ​ർ വ​ഴി​യ​റി​യാ​തെ കു​ഴ​ങ്ങി.

District News

വി​ക്ടോ​റി​യയിൽ ഹി​ന്ദി ദി​നാ​ഘോ​ഷം

പാ​ല​ക്കാ​ട്: ഹി​ന്ദി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ ഹി​ന്ദി ദി​നാ​ച​ര​ണ​വും ഹി​ന്ദി പ​ക്ഷാ​ച​ര​ണ ആ​ഘോ​ഷ​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന നാ​ട​ക അ​വ​ത​ര​ണ​വും ന​ട​ന്നു. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്, ഐ​ക്യു​എ​സി (പാ​ല​ക്കാ​ട്), പാ​ല​ക്കാ​ട് ഹി​ന്ദി മ​ഹാ​വി​ദ്യാ​ല​യം, സൗ​ഹൃ​ദം ദേ​ശീ​യ​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സൗ​ഹൃ​ദം ദേ​ശീ​യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റും നാ​ട​ക സം​വി​ധാ​യ​ക​നു​മാ​യ പി.​വി. സ​ഹ​ദേ​വ​ൻ ഹി​ന്ദി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​സ്.​എ​ൽ. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദ​ക്ഷി​ണ ഭാ​ര​ത ഹി​ന്ദി​പ്ര​ചാ​ര​സ​ഭ മു​ൻ കേ​ന്ദ്ര​സ​മി​തി അം​ഗം അ​ക്ബ​ർ ബാ​ദു​ഷ, സൗ​ഹൃ​ദം തീ​യ​റ്റേ​ഴ്സ് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ആ​ന്‍റ​ണി റോ​ബ​ർ​ട്ട്, ഡോ.​എ​സ്. സൗ​മ്യ, മൂ​ന്നാം​വ​ർ​ഷ ഹി​ന്ദി വി​ദ്യാ​ർ​ഥി എ​സ്. പ്ര​കീ​ഷ്, ഗു​രു​വാ​യൂ​ര​പ്പ​ൻ, കെ. ​കാ​ദ​ർ മൊ​യ്തീ​ൻ, കെ.​എം. ഫാ​ത്തി​മ, പി. ​ഷീ​ജ, കെ.​കെ. സി​ന്ധു, എ​ൻ. ഗോ​കു​ൽ​ദാ​സ്, കെ. ​സു​ദേ​വ​ൻ പ്ര​സം​ഗി​ച്ചു.

District News

അ​ട്ട​പ്പാ​ടി​യെ പ​രി​സ്ഥി​തി​സൗ​ഹൃ​ദ ടൂ​റി​സ്റ്റ് ഹ​ബ്ബാ​ക്കി മാ​റ്റ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യെ പ​രി​സ്ഥി​സൗ​ഹൃ​ദ ടൂ​റി​സ്റ്റ് ഹ​ബ്ബാ​ക്കി മാ​റ്റ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അ​ട്ട​പ്പാ​ടി ഏ​രി​യാ​സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ടൂ​റി​സ്റ്റു​ക​ളു​ടെ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗൂ​ളി​ക്ക​ട​വ് വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​അ​ന​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ജി​ൻ ജോ​ൺ ആ​ളൂ​രി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള ആ​ദ​ര​വ് ല​ഭി​ച്ച കാ​ര​ര ഗ​വ. ജി​യു​പി സ്കൂ​ളി​നു​വേ​ണ്ടി പ്ര​ധാ​നാ​ധ്യാ​പി​ക സി​ന്ധു സാ​ജ​ൻ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ഭാ​ഗ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

പോ​ഷ​കാ​ഹാ​ര​ശോ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി. ക​രാ​ട്ടെ വി​ഭാ​ഗ​ത്തി​ൽ അ​ട്ട​പ്പാ​ടി​ക്ക് മെ​ഡ​ൽ നേ​ടി​ക്കൊ​ടു​ത്ത ജെ​നി​യെ യോ​ഗം അ​നു​മോ​ദി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ​കു​മാ​ർ- പ്ര​സി​ഡ​ണ്ട്, ജി​ജി​പി മാ​ഞ്ഞു​രാ​ൻ- സെ​ക്ര​ട്ട​റി, ബി​ജു, സു​കു- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​പി. ര​തീ​ഷ്, ജി​ജോ​മോ​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ത്യാ​ഗ​രാ​ജ​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

വാ​ൽ​കു​ള​മ്പി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം ചേ​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡാ​യ വാ​ൽ​കു​ള​മ്പി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം ചേ​ർ​ന്നു.

കോ​ടി​യാ​ട്ടി​ൽ ആ​ർ​ക്കൈ​ഡി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ല്യാ​സ് മാ​ലി​ക്കു​ടി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ലാ​മ്മ ജോ​സ​ഫ്, എ. ​ത​ങ്ക​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജു, റെ​ന്നി അ​റ​യ്ക്ക​ൽ, എ.​എ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​എ​സ്എ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഭൂ​പ​ട​വും കേ​ര​ള ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തി​രി​ച്ച​റി​യാ​നു​ള്ള സൂ​ച​ന​ക​ളി​ല്ലാ​തെ ഒ​ന്നി​ൽ​കൂ​ടു​ത​ൽ ഭൂ​പ​ട​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്മേ​ൽ കേ​ര​ള​സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​വൂ എ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ചാ​ത്ത​നൂ​ർ ജി​എ​ൽ​പി സ്കൂ​ൾ​മു​റ്റ​ത്ത് ക​ൺ​കു​ളി​ർ​ക്കും ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം

കൂ​റ്റ​നാ​ട്: തൃ​ത്താ​ല ഉ​പ​ജി​ല്ല​യി​ലെ ചാ​ത്ത​നൂ​ർ ജി​എ​ൽ​പി സ്കൂ​ൾ​മു​റ്റ​ത്ത് ഹ​രി​ത​ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ക​ൺ​കു​ളി​ർ​ക്കും കാ​ഴ്ച.

ക​ളി​സ്ഥ​ലം, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, വി​ശ്ര​മ​കേ​ന്ദ്രം, ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ശീ​തീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്കൂ​ളി​ന് അ​ഴ​കാ​യാ​ണ് ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം പ​രി​ല​സി​ക്കു​ന്ന​ത്.

ഹ​രി​ത ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ഒ​രു​ക്കി​യ​ത്.
ആ​ഫ്രി​ക്ക​ൻ മാ​രി​ഗോ​ൾ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​യു​ടെ ഇ​രു​നൂ​റോ​ളം തൈ​ക​ളാ​ണ് ഹ​രി​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

ഓ​ണ​ത്തി​നു​മു​മ്പു​ത​ന്നെ പൂ​ക്ക​ൾ വി​രി​ഞ്ഞു​തു​ട​ങ്ങി. സ്കൂ​ളി​ൽ ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കി​യ​തും ഇ​വി​ട​ത്തെ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ​യെ​ന്നു അ​ധ്യാ​പ​ക​രാ​യ എ​ൻ.​വി. സു​മ, വി.​പി. മ​ഞ്ജു, കെ. ​ര​ഞ്ജി​നി എ​ന്നി​വ​ർ പ​റ​ഞ്ഞു.
ചെ​ണ്ടു​മ​ല്ലി​ക്ക് പു​റ​മെ വി​വി​ധ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും വി​ദ്യാ​വ​നം പ​ദ്ധ​തി​യും ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ചാ​ത്ത​നൂ​ർ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ളും സ്കൂ​ൾ തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.
ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നാ​യി അ​വ​യു​ടെ ശാ​സ്ത്രീ​യ​നാ​മം, ഗു​ണ​ങ്ങ​ൾ, ഉ​പ​യോ​ഗം, ഉ​ത്ഭ​വം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹ​രി​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

District News

ഡാ​മു​ക​ളി​ലെ ചെ​ളി​യും മ​ണ​ലും നീ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം

പാ​ല​ക്കാ​ട്‌: ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ചെ​ളി​യും മ​ണ​ലും നീ​ക്കം​ചെ​യ്താ​ൽ വെ​ള്ള​ത്തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കൂ​ട്ടാ​മെ​ന്നും അ​തു​വ​ഴി ക​ർ​ഷ​ക​ർ​ക്കു​ള്ള വെ​ള്ളം​ല​ഭ്യ​ത, വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ക്കു​റ​വ് എ​ന്നി​വ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മു​ൻ എം​പി​യും കേ​ര​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ അ​ഡ്വ. ജോ​യ് എ​ബ്ര​ഹാം.

കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ​വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റേ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, നേ​താ​ക്ക​ളാ​യ വി.​കെ. വ​ർ​ഗീ​സ്, പി.​കെ. മാ​ധ​വ​വാ​ര്യ​ർ, തോ​മ​സ് ജേ​ക്ക​ബ്, എ​ൻ.​പി. ചാ​ക്കോ, എം.​വി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, വി.​എ. ബെ​ന്നി, ചാ​ർ​ളി മാ​ത്യു, ഉ​മ്മ​ർ കി​ളി​യ​കാ​ട​ൻ, പി.​വി. ഹാ​ൻ​സ​ൺ, ജോ​സ് പീ​റ്റ​ർ, എ​സ്. സു​ന്ദ​ർ​രാ​ജ​ൻ, ബി​ജു​പൂ​ഞ്ചോ​ല, എ​ൻ.​വി. സാ​ബു, ബേ​ബി മു​ല്ല​മം​ഗ​ലം,അ​ഡ്വ. ജ​യ​ൻ തോ​മ​സ്, വി.​കെ. സു​ബ്ര​ഹ്്മ​ണ്യ​ൻ, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, ര​വീ​ന്ദ്ര​നാ​ഥ്, ക​മു​റു​ദീ​ൻ, രാ​ജ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഓ​ണ​ക്കാ​ലം ക​ഴി​ഞ്ഞ് പൂ​ത്ത് ചെ​ണ്ടു​മ​ല്ലി, ന​ഷ്ടം നി​ക​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ

ത​ളി​പ്പ​റ​മ്പ്: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വി​യ​ർ​പ്പൊ​ഴു​ക്കി ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി​ക​ൾ കാ​ലം തെ​റ്റി പൂ​ത്ത​ത് വ​ർ​ണ​കാ​ഴ്ച​യൊ​രു​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ൽ കൂ​പ്പു കു​ത്തി ക​ർ​ഷ​ക​ർ. മ​ഴ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ വി​ല്ല​നാ​യ​ത്. ഓ​ണ​ക്കാ​ല​ത്തെ മ​ഴ മാ​റി​യ​തോ​ടെ​യാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലെ​യും പൂ​പ്പാ​ട​ങ്ങ​ൾ പൂ​ത്ത​ത്.

വ്യ​ക്തി​പ​ര​മാ​യും കു​ടും​ബ​ശ്രീ ജെ ​എ​ൽ​ജി ഗ്രൂ​പ്പു​ക​ളി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ‌ക​രി​മ്പം പാ​റ​ക്ക​ണ്ട​ത്തി​ലെ പി.​പി. സ​ന്ദീ​പ് കു​മാ​ർ എ​ന്ന യു​വ​ക​ർ​ഷ​ക​ൻ ഇ​ത്ത​രം ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​യാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു കു​റു​മാ​ത്തൂ​ർ അ​തി​രി​യാ​ടു​ള്ള ത​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​ത്തി​നു സ​മീ​പം ര​ണ്ടി​നം ചെ​ണ്ടു​മ​ല്ലി​ക​ളു​ടെ പൂ​ക്കൃ​ഷി ആ​രം​ഭി​ച്ച​ത്.

ഹൈ​ബ്രി​ഡ് വി​ത്ത് വാ​ങ്ങി സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച 700ൽ ​അ​ധി​കം ചെ​ടി​ക​ളാ​ണ് ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് പ​രി​പാ​ലി​ച്ച​ത്. ഓ​ണ​ത്തി​ന് പൂ​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ വ​ലി​യൊ​രു​തു​ക പ്ര​തീ​ക്ഷി​ച്ചി​രു​ന്ന സ​ന്ദീ​പി​ന്‍റെ ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ മ​ഴ ക​വ​ർ​ന്നു. ഇ​പ്പോ​ൾ തെ​യ്യം​ക​ലാ​കാ​ര​ൻ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദി​വ​സേ​ന എ​ത്തി കു​റ​ച്ചു പൂ​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. കു​റു​മാ​ത്തൂ​ർ കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​വി​ന് വി​പ​ണി ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​റ്റു​ള്ള​വ​ർ കു​ടും​ബ​സ​മേ​തം പൂ​പ്പാ​ട​ത്ത് എ​ത്തി ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന് കാ​ണു​ന്ന​ത് സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണെ​ങ്കി​ലും സ​ന്ദീ​പി​നെ പോ​ലു​ള്ള ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

District News

പു​ഷ്പ​ഗി​രി​യി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ലു​ൾ​പെ​ടു​ത്തി പു​തു​താ​യി നി​ർ​മി​ച്ച പു​ഷ്പ​ഗി​രി​യി​ലെ ഒ​രു ല​ക്ഷം ലി​റ്റ​റി​ന്‍റെ കു​ടി​വെ​ള്ള സം​ഭ​ര​ണി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ഷ്പ​ഗി​രി​യി​ലും പു​ളി​മ്പ​റ​മ്പി​ലു​മാ​യി പു​തു​താ​യി ര​ണ്ട് കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ർ​മി​ണം പൂ​ർ​ത്തി​യാ​യ പു​ഷ്പ​ഗി​രി​യി​ലെ ജ​ല​സം​ഭ​ര​ണി​യാ​ണ് ഇ​പ്പോ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

ഗാ​ന്ധി ന​ഗ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ ഗോ​വി​ന്ദ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​പി. സു​ബൈ​ർ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ ര​ഞ്ജി​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​പി. വ​ത്സ​ല, പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ൻ, പി.​സി. ന​സീ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ. ​മു​ഹ​മ്മ​ദ് ഫി​യാ​സ്, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ അ​ഞ്ചാ​മ​ര, അ​മൃ​ത് മി​ഷ​ൻ അ​ർ​ബ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കം ​വാ​ട്ട​ർ എ​ക്സ്പേ​ർ​ട്ട് കൃ​ഷ്ണ​പ്രി​യ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മ​ഹ​മ്മൂ​ദ് അ​ള്ളാം​കു​ളം, മു​ർ​ഷി​ദ കൊ​ങ്ങാ​യി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​പി.​വി. അ​ബ്ദു​ള്ള, അ​ഡ്വ. ടി. ​മോ​ഹ​ൻ​ദാ​സ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​റ​ജു​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെടുവോട് പുഴയ്ക്ക് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​നാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

ആ​ല​ക്കോ​ട്: ര​യ​റോം പു​ഴ​യി​ൽ കു​ട്ടാ​പ​റ​മ്പ്-​നെ​ടു​വോ​ട് പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നെ​ടു​വോ​ട്, പ​ര​പ്പ, അ​ളു​മ്പ്, ചാ​ത്ത​മം​ഗ​ലം, മൂ​ന്നാം​കു​ന്ന്, കു​ട്ടാ​പ​റ​മ്പ്, പൂ​വ​ഞ്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും. ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സേ​ച​ന​ത്തി​നും കൃ​ഷി​ക്കും പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും.

കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് ച​ങ്ങാ​ട​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ജ​ന​ങ്ങ​ൾ പു​ഴ ക​ട​ന്നി​രു​ന്ന​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി മു​ള​കൊ​ണ്ടു​ള്ള പാ​ലം നി​ർ​മി​ച്ചു. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പാ​ലം നി​ർ​മി​ച്ചു​ന​ൽ​കി.

15 വ​ർ​ഷം മു​മ്പു​വ​രെ എ​ല്ലാ വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പാ​ലം സം​ര​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ക വ​ക​യി​രു​ത്താ​താ​യ​തോ​ടെ തൂ​ക്കു​പാ​ലം ന​ശി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഇ​തോ​ടെ മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ട​ക്കാ​ൻ വീ​ണ്ടും ച​ങ്ങാ​ട​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ക​ണി​യം​ചാ​ൽ, കാ​ർ​ത്തി​ക​പു​രം, മ​ണ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹൈ​സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന പാ​ത കൂ​ടി​യാ​ണി​ത്. പാ​ലം ത​ക​ർ​ന്ന​തോ​ടെ യാ​ത്രാ​സൗ​ക​ര്യം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

നേ​ര​ത്തെ നാ​ലു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ആ​ല​ക്കോ​ട് എ​ത്തു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ 10 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​സ​ഞ്ച​രി​ക്ക​ണം. യാ​ത്രാ​ക്ലേ​ശ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കു​ന്ന വി​ധ​ത്തി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്തും ജി. ​സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ൾ​പ്പ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

District News

ഇ​രി​ക്കൂ​റി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട ഡി​സൈ​ൻ ത​യാ​റാ​യി

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ന്‍റ ചി​ര​കാ​ല സ്വ​പ്ന​മാ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ (റ​വ​ന്യു ട​വ​ർ) യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ക​ന്നി ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി വ​ക​യി​രു​ത്തി​യ​തോ​ടെ സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കും പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കും പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി. ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം റ​വ​ന്യു ട​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ‌

നി​ല​വി​ൽ ര​ജി​സ്ട്രാ​ർ ഓ​ഫീ​സും വി​ല്ലേ​ജ് ഓ​ഫി​സും സ്ഥി​തി ചെ​യ്യു​ന്ന 85 സെ​ന്‍റ് സ്ഥ​ലം, സ​മീ​പ​ത്ത് പൊ​ലി​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 35 സെ​ന്‍റ് സ്ഥ​ല​വും ചേ​ർ​ത്ത് ആ​കെ 1.20 ഏ​ക്ക​റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ണി​യു​ക. പൂ​ർ​ണ​മാ​യും എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത് ആ​റു നി​ല​ക​ളി​ലാ​യി ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള​താ​യി​രി​ക്കും കെ​ട്ടി​ടം. 35 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​നും അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ഇ​രി​ക്കൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഡ്രോ​യിം​ഗ് പ്ര​കാ​രം 4039 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് ഗ്രൗ​ണ്ട് ഫ്ലോ​ർ കൂ​ടാ​തെ അ​ഞ്ചു നി​ല​ക​ൾ, 6898.56 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം. പൊ​ലി​സ് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 35 സെ​ന്‍റ് സ്ഥ​ലം വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. പൊ​തു​മ​രാ​മ​ത്ത് ബി​ൽ​ഡിം​ഗ് വി​ഭാ​ഗം ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​സ​വി​ത, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ആ​ശി​ഷ് കു​മാ​ർ ബി.​കെ എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​കവ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

District News

നെ​ടും​പൊ​യി​ൽ-​പേ​ര്യ ചു​ര​ം ഇടി​ച്ചി​ൽ: മാ​സം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും നീ​ക്കി​യി​ല്ല

ഏ​ല​പ്പീ​ടി​ക: നെ​ടും​പൊ​യി​ല്‍ - പേ​ര്യ ചു​ര​ത്തി​ലെ 29-ാം മൈ​ലി​ല്‍ നാ​ലാം ഹെ​യ​ര്‍​പി​ന്‍ വ​ള​വി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണും പ​റ​ക്ക​ല്ലു​ക​ളും ഒ​രു മാ​സ​ത്തി​ലേ​റെ ആ​യി​ട്ടും പൂ​ർ​ണ​മാ​യും നീ​ക്കി​യി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു റോ​ഡി​ലേ​ക്ക് മ​ണ്ണും കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു വീ​ണ​ത്. ചു​ര​ത്തി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് നി​ന്ന് മാ​ത്ര​മാ​ണ് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും നീ​ക്കി​യ​ത്.

ഇ​വ റോ​ഡി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി നീ​ക്കാ​ത്ത​തി​നാ​ൽ​ഒ​രു വ​ശ​ത്ത് കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു വ​ശ​ത്തും നി​ന്നു വാ​ഹ​ന​ങ്ങ​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ ഒ​ന്ന് ക​ട​ന്നു​പോ​കു​ന്ന​ത് വ​രെ ര​ണ്ടാ​മ​ത്തെ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രി​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട​ത്ത് ഇ​നി​യും ഇ​ടി​ച്ചി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. പാ​റ​ക​ളി​ല്‍ വി​ള​ള​ല്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ക​ണ്ണൂ​രി​നെ വ​യ​നാ​ടു​മാ​യും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. യാ​ത്രാ, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​യി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ചു​രം പാ​ത കൂ​ടി​യാ​ണി​ത്. മ​ണ്ണും പാ​റ​ക്ക​ല്ലും പൂ​ർ​ണ​മാ​യു നീ​ക്കാ​ത്ത​ത് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.

District News

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍

ത​ല​ശേ​രി: വ​രു​മാ​നം സൃ​ഷ്ടി​ക്കു​ന്ന വ​കു​പ്പാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍. ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ വ​കു​പ്പു​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ 1.76ശ​ത​മാ​നം മാ​ത്ര​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സം​ഭാ​വ​ന. അ​ത് അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തു​ക​യാ​ണ് സ്വ​പ്നം. പി​ഴ​വു​ക​ളി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ട്. മ​ത്സ്യ​മേ​ഖ​ല​യി​ലെ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ സ്ഥി​തി​വി​വ​ര​ക​ണ​ക്കു​ക​ള്‍ ഏ​ജ​ന്‍​സി​ക​ളു​ട​യും വ​കു​പ്പി​ന്‍റെ​യും പ​ക്ക​ലു​ള്ള ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ട്. പാ​തി വ​ഴി​യി​ലാ​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും മ​ന​സി​ലാ​ക്ക​ണം. ഒ​പ്പം സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യും വേ​ണം- മ​ന്ത്രി പ​റ​ഞ്ഞു.

ത​ലാ​യി ഹാ​ര്‍​ബ​റി​ന്‍റെ​യും ഗോ​പാ​ല്‍​പേ​ട്ട ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ​യും ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണും. ജി​ല്ല​യി​ലെ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ട്രാ​ന്‍​സ്‌​പോ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും കൈ​ക്കൊ​ള്ള​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കുറി​ച്ചും അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള രൂ​പ​രേ​ഖ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ജു​ഗ്‌​നു അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ പി.​ബി​ജു അ​വ​ത​രി​പ്പി​ച്ചു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നാ​സ​ര്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​അ​നീ​ഷ്, മ​ന്ത്രി​യു​ടെ പി.​എ​സ്. എ​ന്‍. പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ന്ത്രി ത​ലാ​യി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ത​ലാ​യി​യി​ലെ ഫീ​ഡ് മി​ല്ലും ത​ല​ശേ​രി​യി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.

മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ക​ണ്ണൂ​ര്‍ സി​റ്റി ഹാ​ര്‍​ബ​റും സ​ന്ദ​ര്‍​ശി​ച്ചു. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി സി​റ്റി ഹാ​ര്‍​ബ​റി​ലെ​ത്തി​യ മ​ന്ത്രി​യെ മ​ത്സ്യ​ത്തൊ​ഴി ലാ​ളി​ക​ള്‍ സ്വീ​ക​രി​ച്ചു. ഹാ​ര്‍​ബ​റി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മ​ന്ത്രി നേ​രി​ട്ട് വി​ല​യി​രു​ത്തി. ഹാ​ര്‍​ബ​റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ പ​റ​ഞ്ഞു.

ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ, മേ​യ​ര്‍ പി. ​ഇ​ന്ദി​ര, ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​പി. താ​ഹി​ര്‍, ഫി​ഷ​റീ​സ് വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ നാ​സ​ര്‍, ജോ​യി​ന്‍റ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​അ​നീ​ഷ്, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ജു​ഗ്‌​നു, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജെ. ​താ​ര തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up