x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​ന​ത്തി​നൊ​പ്പം കാ​യി​ക​സം​സ്‌​കാ​ര​വും വ​ള​ർ​ത്ത​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

വെബ് ഡെസ്ക്
Published: September 15, 2026 06:45 AM IST | Updated: September 15, 2026 06:45 AM IST

അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​ണീ​യം പ​രി​പാ​ടി മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ടു​കു​റ്റി: പ​ഠ​ന​ത്തി​നൊ​പ്പം കാ​യി​ക​സം​സ്‌​കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ. പു​തു​ത​ല​മു​റ​യു​ടെ മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ വി​കാ​സ​ത്തോ​ടൊ​പ്പം ശാ​രീ​രി​ക​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നു​ള്ള ജി.​വി. രാ​ജ പു​ര​സ്‌​കാ​രം നേ​ടി​യ അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ബി വി. ​പെ​രേ​പ്പാ​ട​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​ണീ​യം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ര​സ്‌​കാ​രം തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. ഡേ​വീ​സ്, ബ്ലോ​ക്ക് അം​ഗം എം.​ആ​ർ. ര​വീ​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ഐ.​കെ. ഗോ​വി​ന്ദ്, പ്രി​ൻ​സി​പ്പ​ൽ ഐ. ​ജ​യ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​പി. മാ​ലി​നി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ്, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ഗോ​പാ​ൽ, ര​ജി​ത ഷൈ​ജു, കെ.​കെ. ലി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up