മാർത്തോമ ഫാമിലി വെൽനസ് സെന്റർ തൃശൂർ ദേവമാത പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ ആശീർവദിക്കുന്നു.
കൊടുങ്ങല്ലൂർ: അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തോടനുബന്ധമായി ആരംഭിച്ച മാർത്തോമ ഫാമിലി വെൽനസ് സെന്റർ കെ. കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ ദേവമാത പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ഡോ. ജോയ് വട്ടോലി, ഫാ. ഡോ. ബിസ്റ്റൺ കൂള, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ഫാ. വിൻ കുരിശിങ്കൽ, ഫാ. ജോയ് പെരേപ്പാടൻ, വാർഡ് മെമ്പർ പ്രസീന റാഫി, ബ്ലോക്ക് മെമ്പർ ഷെമീം മുഹമ്മദ്, ഫാ. ഡോ. ആന്റോ തെക്കൂടൻ, ഫാ. സെൻജോ നടുവിൽപീടിക എന്നിവർ സംസാരിച്ചു.
പ്രസ്തുത ചടങ്ങിൽ ഫാമിലി വെൽനസ് സെന്റർ ഡയറക്ടറായ ഫാ. ഡോ. ബിസ്റ്റൺ കൂള വിവാഹജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. തുടർന്ന് മാർ തോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് നവവാരം അധ്യാപകർക്കുള്ള പ്രത്യേക പ്രാർഥനയോടും വിശുദ്ധ കുർബാനയോടും കൂടി ആരംഭിച്ചു. നവംബർ 22ന് നടക്കുന്ന തിരുനാൾ വരെ തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും നാലിന് ദിവ്യബലി ഉണ്ടായിരിക്കും. അടുത്ത ഞായറാഴ്ച ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക പ്രാർഥനയും കുർബാനയും ഉണ്ടായിരിക്കും.
Tags : NattuVishesham DistrictNews