x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടും​പൊ​യി​ൽ-​പേ​ര്യ ചു​ര​ം ഇടി​ച്ചി​ൽ: മാ​സം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും നീ​ക്കി​യി​ല്ല

വെബ് ഡെസ്ക്
Published: September 15, 2026 04:50 AM IST | Updated: September 15, 2026 04:50 AM IST

നെ​ടും​പൊ​യി​ൽ-​പേ​ര്യ ചു​ര​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ പ​തി​ച്ച പാ​റ​ക്ക​ല്ലു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യും മാ​റ്റാ​ത്ത നി​ല​യി​ൽ.

ഏ​ല​പ്പീ​ടി​ക: നെ​ടും​പൊ​യി​ല്‍ - പേ​ര്യ ചു​ര​ത്തി​ലെ 29-ാം മൈ​ലി​ല്‍ നാ​ലാം ഹെ​യ​ര്‍​പി​ന്‍ വ​ള​വി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണും പ​റ​ക്ക​ല്ലു​ക​ളും ഒ​രു മാ​സ​ത്തി​ലേ​റെ ആ​യി​ട്ടും പൂ​ർ​ണ​മാ​യും നീ​ക്കി​യി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു റോ​ഡി​ലേ​ക്ക് മ​ണ്ണും കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു വീ​ണ​ത്. ചു​ര​ത്തി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് നി​ന്ന് മാ​ത്ര​മാ​ണ് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും നീ​ക്കി​യ​ത്.

ഇ​വ റോ​ഡി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി നീ​ക്കാ​ത്ത​തി​നാ​ൽ​ഒ​രു വ​ശ​ത്ത് കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു വ​ശ​ത്തും നി​ന്നു വാ​ഹ​ന​ങ്ങ​ൾ വ​രി​ക​യാ​ണെ​ങ്കി​ൽ ഒ​ന്ന് ക​ട​ന്നു​പോ​കു​ന്ന​ത് വ​രെ ര​ണ്ടാ​മ​ത്തെ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രി​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട​ത്ത് ഇ​നി​യും ഇ​ടി​ച്ചി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. പാ​റ​ക​ളി​ല്‍ വി​ള​ള​ല്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ക​ണ്ണൂ​രി​നെ വ​യ​നാ​ടു​മാ​യും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. യാ​ത്രാ, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​യി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ചു​രം പാ​ത കൂ​ടി​യാ​ണി​ത്. മ​ണ്ണും പാ​റ​ക്ക​ല്ലും പൂ​ർ​ണ​മാ​യു നീ​ക്കാ​ത്ത​ത് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up