കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം എംപിയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറലുമായ അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ജില്ലയിലെ ഡാമുകളിൽ അടിഞ്ഞുകിടക്കുന്ന ചെളിയും മണലും നീക്കംചെയ്താൽ വെള്ളത്തിന്റെ സംഭരണശേഷി കൂട്ടാമെന്നും അതുവഴി കർഷകർക്കുള്ള വെള്ളംലഭ്യത, വൈദ്യുതി ഉത്പാദനക്കുറവ് എന്നിവ പരിഹരിക്കാൻ കഴിയുമെന്ന് മുൻ എംപിയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറലുമായ അഡ്വ. ജോയ് എബ്രഹാം.
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈവിഷയം അടിയന്തരമായി മന്ത്രിയുടെയും സർക്കാരിന്റേയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ വി.കെ. വർഗീസ്, പി.കെ. മാധവവാര്യർ, തോമസ് ജേക്കബ്, എൻ.പി. ചാക്കോ, എം.വി. രാമചന്ദ്രൻനായർ, വി.എ. ബെന്നി, ചാർളി മാത്യു, ഉമ്മർ കിളിയകാടൻ, പി.വി. ഹാൻസൺ, ജോസ് പീറ്റർ, എസ്. സുന്ദർരാജൻ, ബിജുപൂഞ്ചോല, എൻ.വി. സാബു, ബേബി മുല്ലമംഗലം,അഡ്വ. ജയൻ തോമസ്, വി.കെ. സുബ്രഹ്്മണ്യൻ, മണികണ്ഠൻ എലവഞ്ചേരി, രവീന്ദ്രനാഥ്, കമുറുദീൻ, രാജൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews