x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​നൂ​ർ ജി​എ​ൽ​പി സ്കൂ​ൾ​മു​റ്റ​ത്ത് ക​ൺ​കു​ളി​ർ​ക്കും ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം

വെബ് ഡെസ്ക്
Published: September 15, 2026 05:16 AM IST | Updated: September 15, 2026 05:16 AM IST

ചാ​ത്ത​നൂ​ർ ജി​എ​ൽ​പി സ്കൂ​ൾ​മു​റ്റ​ത്തെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം.

കൂ​റ്റ​നാ​ട്: തൃ​ത്താ​ല ഉ​പ​ജി​ല്ല​യി​ലെ ചാ​ത്ത​നൂ​ർ ജി​എ​ൽ​പി സ്കൂ​ൾ​മു​റ്റ​ത്ത് ഹ​രി​ത​ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ക​ൺ​കു​ളി​ർ​ക്കും കാ​ഴ്ച.

ക​ളി​സ്ഥ​ലം, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, വി​ശ്ര​മ​കേ​ന്ദ്രം, ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ശീ​തീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്കൂ​ളി​ന് അ​ഴ​കാ​യാ​ണ് ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം പ​രി​ല​സി​ക്കു​ന്ന​ത്.

ഹ​രി​ത ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ഒ​രു​ക്കി​യ​ത്.
ആ​ഫ്രി​ക്ക​ൻ മാ​രി​ഗോ​ൾ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​യു​ടെ ഇ​രു​നൂ​റോ​ളം തൈ​ക​ളാ​ണ് ഹ​രി​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

ഓ​ണ​ത്തി​നു​മു​മ്പു​ത​ന്നെ പൂ​ക്ക​ൾ വി​രി​ഞ്ഞു​തു​ട​ങ്ങി. സ്കൂ​ളി​ൽ ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കി​യ​തും ഇ​വി​ട​ത്തെ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ​യെ​ന്നു അ​ധ്യാ​പ​ക​രാ​യ എ​ൻ.​വി. സു​മ, വി.​പി. മ​ഞ്ജു, കെ. ​ര​ഞ്ജി​നി എ​ന്നി​വ​ർ പ​റ​ഞ്ഞു.
ചെ​ണ്ടു​മ​ല്ലി​ക്ക് പു​റ​മെ വി​വി​ധ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും വി​ദ്യാ​വ​നം പ​ദ്ധ​തി​യും ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ചാ​ത്ത​നൂ​ർ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ​ത​രം പ​ച്ച​ക്ക​റി​ക​ളും സ്കൂ​ൾ തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.
ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നാ​യി അ​വ​യു​ടെ ശാ​സ്ത്രീ​യ​നാ​മം, ഗു​ണ​ങ്ങ​ൾ, ഉ​പ​യോ​ഗം, ഉ​ത്ഭ​വം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹ​രി​ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up