x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് പു​ഴ​പ്പാ​ല​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

വെബ് ഡെസ്ക്
Published: September 15, 2026 05:35 AM IST | Updated: September 15, 2026 05:35 AM IST

നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​ക്ക് പു​ഴ​പ്പാ​ലം തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

ചി​റ്റൂ​ർ: ഗ​ണേ​ശോ​ത്സ​വ​ദി​ന​ത്തി​ൽ ചി​റ്റൂ​ർ പു​ഴ​പ്പാ​ലം അ​ട​ച്ചു​പൂ​ട്ടി​യ​ത് നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്ക് ത​ട​സ​മാ​വു​ന്ന​താ​യി ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.സെ​ക്ര​ട്ട​റി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ലെ​ത്തി വി​ഷ​യ​ത്തി​ൽ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.

പാ​ലം ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ന​ഗ​ര​സ​ഭ​ക്ക് ഇ​തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ അ​റി​യി​ച്ചു. ഇ​ത് ഏ​റെ​നേ​രം വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ർ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര പോ​വു​ന്ന​സ​മ​യം അ​റി​യി​ച്ചാ​ൽ സ​ഞ്ചാ​ര​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ച്ചു. ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ടി എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ, വി. ​ര​മേ​ശ്, എ. ​ദ​ണ്ഡ​പാ​ണി, ബി. ​ക​ണ്ണ​ജ്യോ​തി, വി.​ടി. രാ​മ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

 

 

ഗ​ണേ​ശോ​ത്സ​വം ഇന്ന്: പലയിടത്തും ഗതാഗത നിയന്ത്രണം

 

പാലക്കാട് നഗരത്തിൽ
പാ​ല​ക്കാ​ട്: ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മേ​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്ന് മേ​ലാ​മു​റി​യി​ലേ​ക്കും മൂ​ന്നു​മു​ത​ൽ മേ​ലാ​മു​റി​യി​ൽ​നി​ന്ന് ശ​കു​ന്ത​ള ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്കും മൂ​ന്നു​മു​ത​ൽ ടൗ​ണ്‍​ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് ബി​ഒ​സി റോ​ഡ് വ​ഴി മാ​ർ​ക്ക​റ്റി​ലേ​ക്കും ചു​ണ്ണാ​ന്പു​ത്ത​റ​യി​ലേ​ക്കും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ താ​രേ​ക്കാ​ട് നി​ന്ന് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ മൂ​ന്നു​മു​ത​ൽ ഒ​ല​വ​ക്കോ​ട് ചാ​ത്ത​പു​രം ശേ​ഖ​രി​പു​രം മ​ണ​ലി വ​ഴി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ന്ന് തി​രി​ച്ചു​പോ​ക​ണം. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ കോ​ട്ട​മൈ​താ​നം ഭാ​ഗ​ത്തു​നി​ന്ന് സു​ൽ​ത്താ​ൻ​പേ​ട്ട​വ​ഴി വി​ക്ടോ​റി​യ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും കൊ​പ്പം ശേ​ഖ​രി​പു​രം, ചു​ണ്ണാ​ന്പു​ത്ത​റ, സ്റ്റേ​ഡി​യം ഭാ​ഗ​ത്തു നി​ന്നും വി​ക്ടോ​റി​യ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.
വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് ചാ​ത്ത​പു​രം റോ​ഡി​ലേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. ഒ​ല​വ​ക്കോ​ട് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റെ​യി​വേ​ഗേ​റ്റ് കാ​വി​ൽ​പാ​ട്, പേ​ഴും​ക​ര മേ​പ്പ​റ​ന്പ് വ​ഴി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും, മേ​പ്പ​റ​ന്പ്, പ​റ​ളി, മു​ണ്ടൂ​ർ വ​ഴി​യും തി​രി​ച്ചും അ​തു​വ​ഴി പോ​കേ​ണ്ട​താ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ
മ​ണ്ണാ​ർ​ക്കാ​ട്: ഗ​ണേ​ശോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ആ​ര്യ​മ്പാ​വി​ൽ​നി​ന്ന് തി​രി​ഞ്ഞ് ക​രി​മ്പു​ഴ- തി​രു​വാ​ഴി​യോ​ട്- ക​ട​മ്പ​ഴി​പ്പു​റം- കോ​ങ്ങാ​ട് വ​ഴി​യും പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ണ്ടൂ​ർ- കോ​ങ്ങാ​ട്- ക​ട​മ്പ​ഴി​പ്പു​റം- തി​രു​വാ​ഴി​യോ​ട്- ക​രി​മ്പു​ഴ ആ​ര്യ​മ്പാ​വ് വ​ഴി​യും പോ​ക​ണം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ലേ​ക്കു​വ​രു​ന്ന ബ​സു​ക​ൾ നെ​ല്ലി​പ്പു​ഴ​വ​ന്ന് തി​രി​ച്ചു പോ​ക​ണം.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ
വ​ട​ക്ക​ഞ്ചേ​രി: ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ന​ട​ക്കു​ന്ന നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.
പാ​ല​ക്കാ​ട്, നെ​ന്മാ​റ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​റു​പു​ഷ്പം ടി​ബി ജം​ഗ്ഷ​നി​ൽ​നി​ന്ന് റോ​യ​ൽ ജം​ഗ്ഷ​ൻ വ​ഴി ത​ങ്കം തി​യ​റ്റ​ർ ക​വ​ല​യി​ലൂ​ടെ​വ​ന്ന് സ്റ്റാ​ൻ​ഡി​ലെ​ത്തി പോ​ക​ണം. കി​ഴ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ സു​നി​ത ജം​ഗ്ഷ​ൻ​വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​തേ​വ​ഴി​ക്കു​ത​ന്നെ പോ​ക​ണം.
മ​ന്ദ​ത്ത് ന​ട​ക്കു​ന്ന നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്രാ സം​ഗ​മം ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ.​പി. ശ​ശി​ക​ല ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ മ​ന്ദ​ത്ത് സം​ഗ​മി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ മം​ഗ​ലം​പു​ഴ​യി​ൽ നി​മ​ജ്ജ​നം ചെ​യ്യും.

നെ​ന്മാ​റ ടൗ​ണി​ൽ
നെ​ന്മാ​റ: വി​നാ​യ​ക ച​തു​ർ​ഥി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ കൊ​ല്ല​ങ്കോ​ട് കോ​വി​ല​കം​മു​ക്ക് വ​ഴി തി​രി​ഞ്ഞ് പ​ല്ലാ​വൂ​ർ- കു​നി​ശേ​രി- ആ​ല​ത്തൂ​ർ വ​ഴി​യും തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ചി​റ്റി​ല​ഞ്ചേ​രി വ​ഴി തി​രി​ഞ്ഞ് തൃ​പ്പാ​ളൂ​ർ- കു​നി​ശേ​രി- പ​ല്ലാ​വൂ​ർ- കൊ​ല്ല​ങ്കോ​ട് വ​ഴി​യും പോ​കേ​ണ്ട​താ​ണെ​ന്നു നെ​ന്മാ​റ പൊ​ലി​സ് അ​റി​യി​ച്ചു.

പാലക്കാട് നഗത്തിൽ വൈ​ദ്യു​തി
വി​ത​ര​ണം ത​ട​സ​പ്പെ​ടും
പാ​ല​ക്കാ​ട്: ഗ​ണേ​ശ​വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് കെ​എ​സ്ഇ​ബി പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടു​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​ക. മൂ​ത്താ​ന്ത​റ, മേ​ലാ​മു​റി, വ​ലി​യ​ങ്ങാ​ടി, മാ​ര്‍​ക്ക​റ്റ് റോ​ഡ്, ബി​ഒ​സി റോ​ഡ്, ആ​ര്‍​എ​സ് റോ​ഡ്, ജി​ബി റോ​ഡ്, കോ​ള​ജ് റോ​ഡ്, താ​രേ​ക്കാ​ട്, വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​രം, ചാ​ത്ത​പു​രം, ക​ല്‍​പാ​ത്തി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.

Tags : NattuVishesham DistrictNews

Recent News

Corehub Up