കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് കേരള കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയപ്പോൾ.
ചേലക്കര: കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് കേരള കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കേരളത്തിന്റെ സമഗ്ര വികസനം ലഷ്യമിട്ട് ചടുലമായ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും അതിനായി കേരളസമൂഹം ഒറ്റക്കെട്ടായി മുന്നോ ട്ടുവരണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് ഷാജി തോമസ് കൊച്ചുകറുത്തേടത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സേതുമാധവൻ പറയംപള്ളിയിൽ, സംസ്ഥാനകമ്മിറ്റി അഗം കെ.യു. ജോർജ്, നിയോജകമണ്ഡലം സെക്രട്ടറി എൽദോ ഐസക്, സതീശ്കുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെ.ബി. രാഹുൽ, കെ.എം. ജോസ്, ബെൻസൻ വർഗീസ്, ലോഗനാഥൻ, ജീവൻ വർഗീസ്, കെ.കെ. ഖാദർ, പി.എം. അസീസ്, എം.എ. അഷറഫ്, പി.എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews