തലോര്‍ ദീപ്തി ഹൈസ്കൂളിന്റെ സുവര്‍ണ ജൂബിലി സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
തലോര്‍: ദീപ്തി ഹൈസ്കൂളിന്റെ സുവര്‍ണജൂബിലി സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ചെയര്‍ മാന്‍ ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജിയോ ആല നോലിക്കല്, ഹെഡ്മിസ്ട്രസ് റീന കെ. ജോണ്‍, ഒഎസ്എ പ്രസിഡന്റ് അലോഷ്യസ് കുറ്റിക്കാട്ട്, ഫാ. ജോസ് നന്തിക്കര, ഫാ. ലിജോ ബ്രഹ്മകുളം, ഫാ. ആന്റണി വേലത്തിപ്പറമ്പില്‍, ഫാ. ജോഷി കണ്ണൂക്കാടന്‍, പഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ജോസ് ടി. ലൂയിസ്, ഒ.കെ. ജഗദീഷ്, നീന തോമസ്, എ.എസ്. ഷെല്‍ന തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജൂബിലിയോടനുബന്ധിച്ച് നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്ക് സഹായ പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി, ജൂബിലി മെമ്മോറിയല്‍ കെട്ടിട നിര്‍മാണം, സ് മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങിയവയുടെ തറക്കല്ല് ആശിര്‍വാദവും സുവനീര്‍ പ്രകാശനവും നടന്നു.
Tags : NattuVishesham DistrictNews