"ഹോം ഫോർ എവരിവൺ' ഭവനനിർമാണപദ്ധതിയിലെ ആദ്യ തറക്കല്ലിടൽ കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് നിർവഹിക്കുന്നു.
ചേലക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയായ "ഹോം ഫോർ എവരിവൺ' ഭവന നിർമാണ പദ്ധതിയിലെ ആദ്യ തറക്കല്ലിടൽ നടന്നു. ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി യൂണിറ്റ് അംഗം എം.കെ. സുനിൽകുമാറിന്റെ വീടിന്റെ തറക്കല്ലിടൽ സൂപ്പി പടിയിൽ കെവിവി ഇഎസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് നിർവഹിച്ചു. ചേലക്കര നിയോജകമണ്ഡലം ചെയർമാൻ പി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ഭാരവാഹികളായ വി.ടി. ജോർജ്, ജോഷി തേറാട്ടിൽ, സിജോ ചിറക്കക്കാരൻ, എ.ആർ. രഘു, പി.ജി. രഞ്ജു മോൻ, യൂത്ത്വിംഗ് ജില്ലാ ട്രഷറർ സുബൈർ വാഴാലിപ്പാടം, കെ.എം. മുഹമ്മദ്, എം എസ്. വേണുഗോപാൽ, കെ.കെ.പ്രഭ, കദീജ അബ്ദുള്ള എന്നിവർ സംബന്ധിച്ചു. ജില്ല കമ്മിറ്റി പദ്ധതിയുടെ ഭാഗമായി വീടില്ലാത്തവർക്ക് ആദ്യഘട്ടത്തിൽ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 13 വീടുകളാണ് നിർമിച്ചു നൽകുന്നത്.
Tags : NattuVishesham DistrictNews