സെന്റ് തോമസ് കോളജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എക്സിബിഷൻ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: സെന്റ് തോമസ് കോളജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോലിങ്കും കെഎസ്എഫ്ഇയും ഓർഗ് പീപ്പിൾസും ചേർന്നു നടത്തുന്ന പിക്ച്ചറെസ്ക് 2026 എക്സിബിഷനു തുടക്കം. പ്രിൻസിപ്പൽ ഫാ.ഡോ. കെ.എ. മാർട്ടിൻ ഉദ്ഘാടനം ചെയ്തു.
സെൽഫ് ഫിനാൻസിംഗ് ഇൻ ചാർജ് ഫാ. ഫ്ലർജിൻ ആന്റണി, സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ഡയറക്ടർ ഫാ. ഫിജോ ജോസഫ്, മീഡിയ ഡിപ്പാർട്ട്മെന്റ് ഹെഡ് യദുകൃഷ്ണൻ, അധ്യാപകർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ ഫോട്ടോഗ്രാഫി മത്സരവും, വിവിധ കാമറ ബ്രാൻഡുകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും എക്സിബിഷനിലുണ്ട്. ഇന്നു വൈകിട്ട് പ്രദർശനം സമാപിക്കും.
Tags : NattuVishesham DistrictNews