ഗൂളിക്കടവിൽ നടന്ന വ്യാപാരി വ്യവസായി സമിതി അട്ടപ്പാടി ഏരിയാസമ്മേളനം ജില്ലാ സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്യുന്നു.
അഗളി: അട്ടപ്പാടിയെ പരിസ്ഥിസൗഹൃദ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി അട്ടപ്പാടി ഏരിയാസമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ടൂറിസ്റ്റുകളുടെ അട്ടപ്പാടിയിലേക്കുള്ള ഒഴുക്ക് കണക്കിലെടുത്താണ് സമ്മേളനം പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗൂളിക്കടവ് വ്യാപാര വ്യവസായ സമിതി ഓഫീസ് അങ്കണത്തിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി എം. അനന്തൻ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂരിനെ ചടങ്ങിൽ ആദരിച്ചു.
പൊതു വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള ആദരവ് ലഭിച്ച കാരര ഗവ. ജിയുപി സ്കൂളിനുവേണ്ടി പ്രധാനാധ്യാപിക സിന്ധു സാജൻ ആദരം ഏറ്റുവാങ്ങി. എസ്എസ്എൽസി, പ്ലസ്ടു വിഭാഗങ്ങളിൽ സമ്പൂർണ എപ്ലസ് കരസ്ഥമാക്കിയ അട്ടപ്പാടിയിലെ മുഴുവൻ സ്കൂളുകളിലേയും വിദ്യാർഥികളെ അനുമോദിച്ചു.
പോഷകാഹാരശോഷണം അനുഭവിക്കുന്ന രോഗികൾക്ക് പോഷകാഹാരം കിറ്റ് വിതരണോദ്ഘാടനവും നടത്തി. കരാട്ടെ വിഭാഗത്തിൽ അട്ടപ്പാടിക്ക് മെഡൽ നേടിക്കൊടുത്ത ജെനിയെ യോഗം അനുമോദിച്ചു. പുതിയ ഭാരവാഹികളായി സുനിൽകുമാർ- പ്രസിഡണ്ട്, ജിജിപി മാഞ്ഞുരാൻ- സെക്രട്ടറി, ബിജു, സുകു- വൈസ് പ്രസിഡന്റുമാർ, കെ.പി. രതീഷ്, ജിജോമോൻ- ജോയിന്റ് സെക്രട്ടറിമാർ, ത്യാഗരാജൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : NattuVishesham DistrictNews