പുഷ്പഗിരിയിലെ കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്ത് കെ. സുധാകരൻ എംപി പ്രസംഗിക്കുന്നു.
തളിപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തളിപ്പറമ്പ് നഗരസഭയുടെയും സംയുക്ത പങ്കാളിത്തത്തോടെ അമൃത് 2.0 പദ്ധതിയിലുൾപെടുത്തി പുതുതായി നിർമിച്ച പുഷ്പഗിരിയിലെ ഒരു ലക്ഷം ലിറ്ററിന്റെ കുടിവെള്ള സംഭരണി നാടിന് സമർപ്പിച്ചു.
നഗരസഭാ പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഏഴ് കോടിയോളം രൂപ ചെലവഴിച്ച് പുഷ്പഗിരിയിലും പുളിമ്പറമ്പിലുമായി പുതുതായി രണ്ട് കൂറ്റൻ ജലസംഭരണികളാണ് നിർമിക്കുന്നത്. ഇതിൽ നിർമിണം പൂർത്തിയായ പുഷ്പഗിരിയിലെ ജലസംഭരണിയാണ് ഇപ്പോൾ നാടിന് സമർപ്പിച്ചത്.
ഗാന്ധി നഗർ വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ. സുധാകരൻ എംപി ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ ഗോവിന്ദൻ എംഎൽഎ മുഖ്യാതിഥിയായി. തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി. സുബൈർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. മുഹമ്മദ് ബഷീർ, പി.പി. വത്സല, പുല്ലായിക്കൊടി ചന്ദ്രൻ, പി.സി. നസീർ, കൗൺസിലർമാരായ കെ.വി. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് ഫിയാസ്, ടി. ബാലകൃഷ്ണൻ, അശോക് കുമാർ അഞ്ചാമര, അമൃത് മിഷൻ അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് കൃഷ്ണപ്രിയ, മുൻ നഗരസഭാ ചെയർപേഴ്സൺമാരായ മഹമ്മൂദ് അള്ളാംകുളം, മുർഷിദ കൊങ്ങായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി.വി. അബ്ദുള്ള, അഡ്വ. ടി. മോഹൻദാസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജുല എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews