x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ണ​ക്ക് ഭീ​ഷ​ണി.. രാ​സ​വ​ള വി​ല​വ​ർ​ധ​ന... കൃഷി തുലാസിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 15, 2026 06:26 AM IST | Updated: September 15, 2026 06:26 AM IST

പ്രതീകാത്മക ചിത്രം

 

തൃ​ശൂ​ർ: പു​ഞ്ച, മു​ണ്ട​ക​ൻ കൃ​ഷി​യി​റ​ക്കാ​നി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​യി ഉ​ണ​ക്ക് ഭീ​ഷ​ണി​ക്കൊ​പ്പം രാ​സ​വ​ള വി​ല​വ​ർ​ധ​ന​യും.

ഒ​രു​വ​ർ​ഷ​ത്തി​നി​ടെ അ​ന്പ​തു​ശ​ത​മാ​ന​ത്തോ​ള​മാ​ണു വി​ല​വ​ർ​ധ​ന. കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കു വി​ല​യേ​റി​യ​തോ​ടെ കൃ​ഷി​ച്ചെ​ല​വ് ഇ​ര​ട്ടി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക്കും വി​ല​വ​ർ​ധ​ന തി​രി​ച്ച​ടി. ജി​ല്ല​യി​ൽ 13,000 ഹെ​ക്ട​ർ കോ​ൾ​പാ​ട​ങ്ങ​ളി​ലാ​യി 30,000 ക​ർ​ഷ​ക​രാ​ണു നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. മാ​ള, ഒ​ല്ലൂ​ക്ക​ര, പ​ഴ​യ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലും കോ​ൾ​പാ​ട​ങ്ങ​ളി​ലും വി​ത​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ പാ​ട​ങ്ങ​ളി​ലെ വെ​ള്ള​മി​റ​ക്കി, വൈ​കി​യു​ള്ള പു​ഞ്ച​ക്കൃ​ഷി​ക്കു വി​ത​യൊ​രു​ക്കാ​റാ​ണു പ​തി​വ്. ഉ​യ​ർ​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ണ്ട​ക​ൻ കൃ​ഷി​ക്കും ഈ ​മാ​സം തു​ട​ക്ക​മാ​കും. നി​ല​മൊ​രു​ക്കി​യ​ശേ​ഷം വി​ത​ച്ചാ​ൽ 30 ദി​വ​സ​ത്തി​ന​ക​വും ന​ടീ​ലി​നു​ശേ​ഷം 20 ദി​വ​സ​ത്തി​ന​ക​വും വ​ള​മി​ട​ണം. ഒ​രേ​ക്ക​റി​നു ര​ണ്ടു ചാ​ക്ക് ഫാ​ക്ടം​ഫോ​സ്, ഒ​രു​ചാ​ക്ക് യൂ​റി​യ, ഒ​രു​ചാ​ക്ക് പൊ​ട്ടാ​ഷ് എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​ത്തു​ക വ​ള​ത്തി​നു മാ​ത്രം മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രും. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യാ​ൽ ഉ​ണ​ക്കു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ​യാ​ണു ഉ​ത്പാ​ദ​ന​ച്ചെ​ല​വും കൂ​ടു​ന്ന​ത്.

87000 ഹെ​ക്ട​റി​ൽ തെ​ങ്ങ് കൃ​ഷി ചെ​യ്യു​ന്ന 80,000 പേ​രെ​യും 5000 ഹെ​ക്ട​റി​ൽ കൃ​ഷി​യി​റ​ക്കു​ന്ന അ​ര​ല​ക്ഷ​ത്തി​ല​ധി​കം വാ​ഴ​ക്ക​ർ​ഷ​ക​രെ​യും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ​യും വ​ളം വി​ല ബാ​ധി​ക്കും. ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​നാ​ണ് പ​ച്ച​ക്ക​റി, വാ​ഴ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ഒ​രു വാ​ഴ​യ്ക്ക് ഒ​രു കി​ലോ ഫാ​ക്ടം​ഫോ​സ് വേ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 250 ഗ്രാം, ​തു​ട​ർ​ന്ന് പ്ര​തി​മാ​സം 100 ഗ്രാം ​വീ​ത​വും ആ​വ​ശ്യ​മാ​ണ്. 50 വാ​ഴ​യ്ക്ക് വി​ള​വെ​ടു​പ്പ് കാ​ല​യ​ള​വി​നി​ടെ ഒ​രു ചാ​ക്ക് രാ​സ​വ​ളം വേ​ണം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​വ​ട്ടം തെ​ങ്ങി​ന് ഒ​രു കി​ലോ ഫാ​ക്ടം​ഫോ​സും പൊ​ട്ടാ​ഷും ആ​വ​ശ്യ​മാ​ണ്. ഫാ​ക്ടം​ഫോ​സ് 50 കി​ലോ ചാ​ക്കി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം 1,425 രൂ​പ​യെ​ന്ന​ത് നി​ല​വി​ൽ 2,150 ലേ​റെ ആ​യി. പൊ​ട്ടാ​ഷ് (50 കി​ലോ) 1,700 ൽ​നി​ന്ന് 2,200 ആ​യി. യൂ​റി​യ​യ്ക്ക് (45 കി​ലോ) 266.50 രൂ​പ​യും ഡി​എ​പി (50 കി​ലോ) 1,350 രൂ​പ​യു​മാ​യി തു​ട​രു​ന്നു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up