x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ഷാ​പി​താ​വി​ന്‍റെ പ്ര​തി​മ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് ക​രു​ത്തേ​കും: സം​സ്കാ​ര സാ​ഹി​തി

വെബ് ഡെസ്ക്
Published: September 15, 2026 06:23 AM IST | Updated: September 15, 2026 06:23 AM IST

സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി  നേ​തൃ​യോ​ഗം എ​ച്ച്. വി​ൽ​ഫ്ര​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ഭാ​ഷാ​പി​താ​വ് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍റെ പ്ര​തി​മ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത് തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്ന് ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. വി​ൽ​ഫ്ര​ഡ് പ​റ​ഞ്ഞു.

സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി  നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ഗി​ന്ന​സ് സ​ത്താ​ർ ആ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ൺ​വീ​ന​ർ അ​നി​ൽ സ​മ്രാ​ട്ട്, രാ​മ​ച​ന്ദ്ര​ൻ പു​തൂ​ർ​ക്ക​ര, ജ​യ​പ്ര​സാ​ദ് ക​ള​ത്തി​ൽ, ബേ​ബി മൂ​ക്ക​ൻ, അ​ഡ്വ. ഒ.​എ​സ്. സു​ജി​ത്, ശ​ശി വ​റ​നാ​ട്ട്, ശി​വ​രാ​ജ് ഒ​ല്ലൂ​ർ, ജോ​ബി, റാ​ഫി ദേ​വ​സി, ബാ​ല​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up