x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനന്പിക്കുന്ന് നാഷണൽ ഹൈവേ എ​ൻ​എ​ച്ച്എ​ഐ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 06:28 AM IST | Updated: September 15, 2026 06:28 AM IST

ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക അ​ടി​പ്പാ​ത​യി​ലെ അ​പ​ക​ട​സാധ്യതാ​പ്ര​ദേ​ശ​ങ്ങ​ൾ എ​ൻ​എ​ച്ച്എ​ഐ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ക​യ്പ​മം​ഗ​ലം: പ​ന​മ്പി​ക്കു​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ എ​ട്ടു യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡ് സു​ര​ക്ഷ​യ്ക്കു വേ​ണ്ടി എ​ൻ​എ​ച്ച്എ​ഐ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് എം​എ​ൽ​എ​യെ​യും പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ട് ന​ട​ത്തി​യ സ​ർ​വ​ക​ക്ഷി പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ തീ​ര​ദേ​ശ​വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കൈ​പ്പ​മം​ഗ​ലം എ​ൻ​എ​ച്ച് 66 റോ​ഡ് സു​ര​ക്ഷ​യും വി​ക​സ​ന​വും എ​ന്ന സ​മ​ഗ്ര റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച് പ​ഞ്ചാ​യ​ത്തി​നും എം​എ​ൽ​എ​ക്കും കൈ​മാ​റി​യി​രു​ന്നു. ഈ ​സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ശി​വാ​ല​യ ക​മ്പ​നി​ക്ക് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്.

ആ​ദ്യം പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും മെ​മ്പ​ർ​മാ​രു​മാ​യി പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ലും വ​ഴി​യ​മ്പ​ല​ത്തും മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് അ​ടി​പ്പാ​ത​യും സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടെ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​രാ​തി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധി​പ്പി​ച്ചു.

ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ ഹ​മ്പ് വേ​ണ​മെ​ന്നും ഇ​ൻ​ഡി​ക്കേ​ഷ​ൻ ലൈ​റ്റു​ക​ൾ, സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ട്രാ​ക്ക് ലൈ​ൻ അ​ടി​യ​ന്തി​ര​മാ​യി ആ​വ​ശ്യ​മാ​ണെ​ന്നു ശി​വാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ, ഹ​മ്പു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.
സേ​ഫ്റ്റി സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ശ്വ​ത​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ തീ​ര​ദേ​ശ​വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ ഉ​ന്ന​യി​ച്ചു. ബീ​ച്ച് റോ​ഡ് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി മൂ​ന്നു​പീ​ടി​ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബാ​ദ്, സെ​ക്ര​ട്ട​റി ആ​ഷി​ഫ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ക്ക​റി​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​ണി ഉ​ല്ലാ​സ്, സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, അ​ൻ​സാ മോ​ൾ, ജ​ന​പ്ര​തി​നി​ധി​യ​ക​ളാ​യ ന​സീ​മ, ലു​ബ്‌​ന, പി.​സി.​മ​നോ​ജ്, കെ.​കെ.​ പ​വി​ത്ര​ൻ, ശി​വാ​ല​യ മ്പ​നി പ്ര​തി​നി​ധി ഷി​ബു, നാ​ഷ​ണ​ൽ ഹൈ​വേ പ്ര​തി​നി​ധി ബാ​ബു, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ന്നി പോ​ൾ, ഓ​വ​ർ​സി​യ​ർ അ​നു​മോ​ൾ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up