മുഹമ്മയിൽ പിടികൂടിയ നാടൻ ബോംബുകൾ.
മുഹമ്മ: നാടൻ ബോംബും പെട്രോൾ ബോംബുമായി യുവാവ് പോലീസിന്റെ പിടിയിലായി. മുഹമ്മ പഞ്ചായത്ത് തെക്കത്ത് വീട്ടിൽ കണ്ണൻ (34) എന്നയാളെയാണ് മുഹമ്മ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടന്ന റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് പെട്രോൾ ബോംബുകളും ഒരു നാടൻ ബോംബും 20 ഗുണ്ടുമാണ് കണ്ടെടുത്തത്. കൂടാതെ ബോംബ് നിർമിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിർദേശപ്രകാരം ചേർത്തല പോലീസ് ഇൻസ്പെക്ടർ മഞ്ജു ദാസിന്റെ നേതൃത്വത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി. സജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്, ഉത്തമൻ, ബിജുമോൻ സിപിഒമാരായ അഞ്ജിത, ശ്യാം ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്തിനാണ് ഇയാൾ ബോബ് നിർമാണം നടത്തിയത് എന്നുള്ളത് അന്വേഷിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. സ്റ്റെയർകേസിഇയാൾ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് ഇയാൾ. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി അടുത്ത് പ്രവർത്തിക്കുന്നയാൾ അല്ലെന്നാണ് പൊലിസ് പറയുന്നത്. മുൻപ് പല കേസുകളിലും കസ്റ്റഡിയിൽ എടുത്തിട്ടുള്ള കണ്ണൻ മുഹമ്മ പൊലിസിന്റെ റൗഡിലിസ്റ്റിൽപ്പെട്ട ആളാണ്. കണ്ണനെ കാപ്പാ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും പൊലിസ് പറഞ്ഞു.
Tags : petrol bombs NattuVishesham DistrictNews