Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Bombs

Alappuzha

നാ​ട​ൻ, പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ഹ​മ്മ: നാ​ട​ൻ ബോം​ബും പെ​ട്രോ​ൾ ബോം​ബു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് തെ​ക്ക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ (34) എ​ന്ന​യാ​ളെ​യാ​ണ് മു​ഹ​മ്മ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്ന് പെ​ട്രോ​ൾ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബും 20 ഗു​ണ്ടു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ ബോം​ബ് നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ​ഡി. സ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ സ​ന്തോ​ഷ്, ഉ​ത്ത​മ​ൻ, ബി​ജു​മോ​ൻ സിപി​ഒമാ​രാ​യ അ​ഞ്ജി​ത, ശ്യാം ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്തി​നാ​ണ് ഇ​യാ​ൾ ബോ​ബ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് എ​ന്നു​ള്ള​ത് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സ്റ്റെ​യ​ർ​കേ​സി​ഇ​യാ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​യാ​ളാ​ണ് ഇ​യാ​ൾ. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​വു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ അ​ല്ലെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. മു​ൻ​പ് പ​ല കേ​സു​ക​ളി​ലും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ള്ള കണ്ണൻ മു​ഹ​മ്മ പൊ​ലി​സി​ന്‍റെ റൗ​ഡി​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ്. കണ്ണനെ കാ​പ്പാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up