x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 21, 2026 11:11 PM IST | Updated: November 21, 2026 11:11 PM IST

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​ര​യി​ൽ ആ​രം

ചാ​രും​മൂ​ട്: കൊ​ല്ലം ബൈ​പാസ് ജം​ഗ്ഷ​ൻ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള 54.37 കി​ലോ​മീ​റ്റ​ർ കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മാ​യി. കൊ​ല്ലം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ വ​യ്യാ​ങ്ക​ര​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, വെ​ട്ടി​യാ​ർ, ചെ​റി​യ​നാ​ട്, ആ​ല, പെ​ണ്ണു​ക്ക​ര എ​ന്നീ ആ​റു വി​ല്ലേ​ജു​ക​ളി​ലെ പ്രാ​ഥ​മി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. ​ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗ​വും പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​സി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ അ​തി​രു​ക​ൾ, സ​ർ​വേ ന​മ്പ​റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നു​ക​ൾ, കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഡി​സം​ബ​ർ 20ന​കം സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യും വി​വ​ര​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 31നു ​മു​മ്പ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Joint Site Inspection Begins NattuVishesham DistrictNews

Recent News

Corehub Up