x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കു​ള​ത്തു​കാ​വി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടംപി​ടി​ച്ചുതു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 22, 2026 12:21 AM IST | Updated: November 22, 2026 12:21 AM IST

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ച​ക്കു​ള​ത്തു​കാ​വ്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന​സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 24 നാ​ണ് പൊ​ങ്കാ​ല. കൈ​ക​ളി​ല്‍ പു​ജാ​ദ്ര​വ്യ​ങ്ങ​ളും നാ​വി​ല്‍ ദേ​വീസ്തു​തി​ക​ളു​മാ​യി വ​നി​ത​ക​ള്‍ അ​ണി​മു​റി​യാ​തെ എ​ത്തു​മ്പോ​ള്‍ ച​ക്കു​ള​ത്തു​കാ​വും പ​രി​സ​ര​വും കാ​ര്‍​ത്തി​ക പൊ​ങ്കാ​ല​യു​ടെ പൂ​ണ്യം നു​ക​രു​ക​യാ​യി.

തി​രു​വ​ല്ല മു​ത​ല്‍ ത​ക​ഴി വ​രെ​യും, എ​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി-​ചെ​ങ്ങ​ന്നൂ​ര്‍ -​പ​ന്ത​ളം റൂ​ട്ടി​ലും, മാ​ന്നാ​ര്‍-​മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലും, മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ, വീ​യ​പു​രം-​ഹ​രി​പ്പാ​ട് റൂ​ട്ടി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടം പി​ടി​ച്ചു തു​ട​ങ്ങി. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍ററു​ക​ളി​ല്‍ ക്ഷേ​ത്ര വാ​ളന്‍റി​യേ​ഴ്‌​സിന്‍റേ​യും നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കു​വാ​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി.

ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്ഥി​രം സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 3001 വോ​ള​ന്‍റി​യേ​ഴ്‌​സിന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊലി​സ്, കെ​എ​സ്ആ​ര്‍​ടി​സി, ആ​രോ​ഗ്യ​വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ക്‌​സൈ​സ്, വാ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്, റ​വ​ന്യു, തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​നം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 2000-ല്‍ ​പ​രം പൊ​ലി​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി, സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വ്വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു. നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ത്കാലി​ക ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ലം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ല​ഭ്യ​മാ​ക്കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളും തി​രു​വ​ല്ല- ചെ​ങ്ങ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​ക​ള്‍ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്യേ​ണ്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ- തി​രു​വ​ല്ല ആ​ര്‍​ഡി​ഒ​ മാ​ര്‍​ക്കാ​ണ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ചു​മ​ത​ല.

ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​ത്കാ​ലി​ക ഹെ​ല്‍​ത്തു​സെന്‍ററു​ക​ള്‍ തു​റ​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ മു​ത​ല്‍ ത​ക​ഴി വ​രെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍, എം​ജി​എം ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യാം. കോ​ട്ട​യം, തൃ​ശൂ​ര്‍, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല മു​ന്‍​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലും, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല, എ​ട​ത്വ പൊലി​സ് സ്റ്റേ​ഷ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജ്, ഹോ​ളി എ​യ്ഞ്ച​ല്‍​സ് സ്‌​കൂ​ള്‍, സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നീ മൈ​താ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍​ക്കാ​യി നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ലത്കാലി​ക ബ​സ്സ് സ്റ്റാൻ ഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്ക് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചും ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് പൊ​ങ്കാ​ല​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നും പൊ​ങ്കാ​ല​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വി​പു​ല​മാ​യ ക്ര​മീ​ക​ണ​ങ്ങ​ള്‍ ക്ഷേ​ത്ര​ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.
കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​വും, ചി​കി​ത്സ​യും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെയും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് ആ​ല​പ്പു​ഴ-​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​കം ക്യൂ ​കോ​ംപ്ല​ക്സു​ക​ള്‍, ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണം, ചി​കി​ത്സ, ആം​ബു​ല​ന്‍​സ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


24 ന് ​പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മ്മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​മ്പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി​യുമായ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂതി​രി അ​ഗ്‌​നി പ്രോ​ജോ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും. ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ടം നി​ര‍​വ​ഹി​ക്കും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍​മി​ക നേ​തൃ​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

11 ന് 500-​ല്‍ അ​ധി​കം വേ​ദ പ​ണ്ഡി​ത​ന്‍​മാ​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍ ത​യ്യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ക്കും.വൈ​കി​ട്ട് അ​ഞ്ചി​ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം നി​യ​മ​സ​ഭ സ്പി​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​രി​ക്കും. എ​ട​ത്വ സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, നെ​ടു​മ്പ്രം ചീ​ഫ് ഇ​മാം അ​മാ​നു​ല്ലാ​ഹ് സു​ഹ്രി എ​ന്നി​വ​ര്‍ മു​ഖ്യ​സ​ന്ദേ​ശ​വും, മു​ഖ്യ കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും, ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി മം​ഗ​ളാ​ര​തി​

സ​മ​ര്‍​പ​പി​ക്കു​ക​യും മു​ന്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ് കാ​ര്‍​ത്തി​ക സ്തം​ഭ​ത്തി​ല്‍ അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സു​ജി​മോ​ള്‍,മോ​ള​മ്മ, അ​ജ്ജു സ​ന്തോ​ഷ്, അ​ഡ്വ. ഡി. ​വി​ജ​യ​കുമാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടു നോ​യ​മ്പ് ഉ​ത്സ​വം ഡി​സം​ബ​ര്‍ 16 മു​ത​ല്‍ 27 വ​രെ ന​ട​ക്കും. ഡി​സം​ബ​ര്‍ 18 നാ​ണ് നാ​രീ​പൂ​ജ. നാ​രീ​പു​ജ ഉ​ദ്ഘാ​ട​നം ദേ​ശീ​യ വ​നി​ത ക​മ്മി​ഷ​ന്‍ അം​ഗം നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ര്‍​വ​ഹി​ക്കും.
ഡി​സം​ബ​ര്‍ 26 ന് ​ക​ല​ശ​വും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കു​മെ​ന്ന് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​ക്യ​ഷ​ണ​ന്‍ ന​മ്പൂ​തി​രി, ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത് ഉ​ത്സ​വ​ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡന്‍റ് പി..​കെ. സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പത്തനംതിട്ട ക​ള​ക്ട​ർ ച​ക്കു​ള​ത്തു​കാ​വ് സ​ന്ദ​ർ​ശി​ച്ചു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ സ​ന്ദ​ർ​ശി​ച്ചു.

പൊ​ങ്കാ​ല​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ക​ള​ക്ട​ർ എ​ത്തി​യ​ത്. കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഹ​രി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി.

Tags : Preparations are complete at Chakkulathukavu NattuVishesham DistrictNews

Recent News

Corehub Up