ചക്കുളത്തുകാവ്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 നാണ് പൊങ്കാല. കൈകളില്‍ പുജാദ്രവ്യങ്ങളും നാവില്‍ ദേവീസ്തുതികളുമായി വനിതകള്‍ അണിമുറിയാതെ എത്തുമ്പോള്‍ ചക്കുളത്തുകാവും പരിസരവും കാര്‍ത്തിക പൊങ്കാലയുടെ പൂണ്യം നുകരുകയായി.
തിരുവല്ല മുതല്‍ തകഴി വരെയും, എസി റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍ -പന്തളം റൂട്ടിലും, മാന്നാര്‍-മാവേലിക്കര റൂട്ടിലും, മുട്ടാര്‍-കിടങ്ങറ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വാളന്റിയേഴ്സിന്റേയും നിര്‍ദേശങ്ങള്‍ നല്കുവാനായി മൊബൈല്‍ ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 3001 വോളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
പൊലിസ്, കെഎസ്ആര്‍ടിസി, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍ നോട്ടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000-ല്‍ പരം പൊലിസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. നീരേറ്റുപുറം എഎന്‍സി ജംഗ്ഷന്, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താത്കാലിക ഓപ്പറേറ്റിംഗ് സ്റ്റാൻ ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ ശുദ്ധജലം വാട്ടര്‍ അഥോറിറ്റി ലഭ്യമാക്കും. വിവിധ പഞ്ചായത്തുകളും തിരുവല്ല- ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റികള്‍ പ്രാദേശികമായി ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ- തിരുവല്ല ആര്‍ഡിഒ മാര്‍ക്കാണ് കോ-ഓര്‍ഡിനേഷന്‍ ചുമതല.
ക്ഷേത്ര പരിസരത്ത് താത്കാലിക ഹെല്‍ത്തുസെന്ററുകള്‍ തുറന്നു. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, എംജിഎം ഹയര്‍സെന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യാം. കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല മുന്‍സിപ്പില്‍ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല, എടത്വ പൊലിസ് സ്റ്റേഷന്, വാട്ടര്‍ അഥോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍, സെന്റ് തോമസ് ഹയര്‍സെന്‍ഡറി സ്കൂള്‍ എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കായി നീരേറ്റുപുറം എഎന്‍സി ജംഗ്ഷന്, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താലത്കാലിക ബസ്സ് സ്റ്റാൻ ഡ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകണങ്ങള്‍ ക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തി.
കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരികരാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണവും, ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചു കൊണ്ട് ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അവലോകനയോഗം നടന്നു. ക്ഷേത്രത്തില്‍ പ്രത്യേകം ക്യൂ കോംപ്ലക്സുകള്‍, ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍, സൗജന്യ ഭക്ഷണവിതരണം, ചികിത്സ, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
24 ന് പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പതിന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടര്‍ന്ന് നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടം നിരവഹിക്കും. റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല സന്ദേശവും, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാര്‍മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11 ന് 500-ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.വൈകിട്ട് അഞ്ചിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം നിയമസഭ സ്പിക്കര് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ആമുഖപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാതിഥിയാരിക്കും. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവര്‍ മുഖ്യസന്ദേശവും, മുഖ്യ കാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരി മംഗളാരതി
സമര്പപിക്കുകയും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, പഞ്ചായത്ത് മെംബര്‍മാരായ അജിത്ത് കുമാര്‍ പിഷാരത്ത്, ഗോകുല്‍ ഗോപാലകൃഷ്ണന്, സുജിമോള്‍,മോളമ്മ, അജ്ജു സന്തോഷ്, അഡ്വ. ഡി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 18 നാണ് നാരീപൂജ. നാരീപുജ ഉദ്ഘാടനം ദേശീയ വനിത കമ്മിഷന് അംഗം നിവേദിത സുബ്രഹ്മണ്യന് നിര്‍വഹിക്കും.
ഡിസംബര്‍ 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കുമെന്ന് മുഖ്യകാര്യദര്‍ശി രാധാക്യഷണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത് ഉത്സവകമ്മിറ്റി സെക്രട്ടറി എം.പി. രാജീവ്, വൈസ് പ്രസിഡന്റ് പി..കെ. സ്വാമിനാഥന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട കളക്ടർ ചക്കുളത്തുകാവ് സന്ദർശിച്ചു
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട കളക്ടർ എ. നിസാമുദീൻ സന്ദർശിച്ചു.
പൊങ്കാലയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് കളക്ടർ എത്തിയത്. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീർഥാടകർക്ക് ആവശ്യമായ സേവനം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകി.