പാലാ മാനത്തൂരില്‍ ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിന്സിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരെ സൗജന്യമായി പരിപാലിക്കുന്നതിനായി നിര്‍മിച്ച സംപ്രി
പാലാ: ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രോവിന്സിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരെ സൗജന്യമായി പരിപാലിക്കുന്നതിനായി പാലാ മാനത്തൂരില്‍ നിര്‍മിച്ച സംപ്രിയ ഭവനം തുറന്നു നല്കി.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏബ്രഹാം കൊച്ചുപുരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കല്യാണ്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, വികാര്‍ പ്രൊവിന്‍ഷ്യലും സോഷ്യല്‍ അപ്പൊസ്തലേറ്റ് ആന്‍ഡ് എഡ്യൂക്കേഷന്‍ കൗണ്‍സിലറുമായ ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍, എംസിബിഎസ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അഗസ്റ്റിന് പായിക്കാട്ട്, സംപ്രിയ ഡയറക്ടര്‍ ഫാ. സാന്റോ മാങ്കിലോട്ട്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. റോയ് വടക്കേല്‍, കോഴിക്കോട് സീയോന് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു തെക്കേമുറിയില്‍, എറണാകുളം പരംപ്രസാദ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സൈമണ്‍ ചിറമേല്‍, മാനത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു വെട്ടുകല്ലേല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വാര്‍ഡ് മെംബര്‍ റിജോ തോമസ്, ഫാ. ഫ്രാന്‍സിസ് ഇടക്കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു വര്‍ഷം മുമ്പു വാഴക്കുളം - വടകോട് കേന്ദ്രീകരിച്ച് ആരംഭിച്ച സംപ്രിയ ഭവനമാണ് മാനത്തൂരില്‍ പുതിയ കെട്ടിടത്തിലേക്കു മാറിയത്. നിര്‍ധന കുടുംബങ്ങളിലെ ബുദ്ധിപരമായ ഭിന്നശേഷിയുള്ള സഹോദരങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതസാഹചര്യവും തുടര്‍പരിശീലനങ്ങളും സൗജന്യമായി ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് ഈ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായ ഫാ. തോമസ് പുല്ലാട്ട്, ഫാ. ഏബ്രഹാം വെട്ടിയോലി, ഫാ. ജോര്‍ജി കാട്ടൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Tags : Sampriya Bhavan NattuVishesham DistrictNews