x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ര​പ്പ​ൻ​കെ​ട്ട് ടൂ​റി​സം പ​ദ്ധതി: ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ക്കും

വെബ് ഡെസ്ക്
Published: September 15, 2026 06:22 AM IST | Updated: September 15, 2026 06:22 AM IST

ഒ​ര​പ്പ​ൻ​കെ​ട്ട് വാ​ട്ട​ർ ഫാ​ൾ​സ്

തൃ​ശൂ​ർ: ഒ​ര​പ്പ​ൻ​കെ​ട്ട് വാ​ട്ട​ർ ഫാ​ൾ​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. പു​ല്ലു​കു​ളം ടൂ​റി​സം പ​ദ്ധ​തി, ചി​യ്യാ​രം വാ​ക്കിം​ഗ് സ്ട്രീ​റ്റ് പ​ദ്ധ​തി, വ​ല്ലൂ​ർ​കു​ത്ത് ടൂ​റി​സം പ​ദ്ധ​തി എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ടൂ​റി​സം, റോ​ഡ് വി​ക​സ​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ടൂ​റി​സം, പി​എം​ജി​എ​സ്‌​വൈ പ്ര​വൃ​ത്തി​ക​ളാ​ണു കെ. ​രാ​ജ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത​ത്.

റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​നും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ നൈ​നാ​ൻ, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ, പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up