കാരിത്താസ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല അന്തർകലാലയ ഗ്രൂപ്പ് ഡാൻസ് മത്സരം നൃത്ത -2026ൽ വിജയികളായ പരുമല സെന്റ് ഗ്രിഗോറിയസ് കോളജ് ഓഫ് ന
കോട്ടയം: നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല അന്തർകലാലയ ഗ്രൂപ്പ് ഡാൻസ് മത്സരം നൃത്ത -2026 കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്ത മത്സരം വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളുടെ കലാവിരുന്നായി മാറി.
ആർഎൽവി വില്യം, കൈലാസ്, നിഹാര എന്നീ വിദഗ്ധരായ വിധികർത്താക്കൾ നൃത്തമികവ്, താളബോധം, ഏകോപനം, സർഗാത്മകത, അവതരണശൈലി എന്നിവ വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 25,000 രൂപ പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗിനും രണ്ടാം സമ്മാനം 20,000 രൂപ കൊല്ലം, ഉപാസന കോളജിനും മൂന്നാം സമ്മാനം 15,000 രൂപ ചെത്തിപ്പുഴ സെന്റ് തോമസ് കോളജിനും നൽകി. വിജയികൾക്കുള്ള സമ്മാനദാനം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന്റെ
ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർ സർവീസസ് ഫാ. സ്റ്റീഫൻ തേവർപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ മീഡിയ ആൻഡ് റിലേഷൻസ് ഫാ. സിജു പുത്തൻപറമ്പിൽ, വിധികർത്താക്കളായ ആർഎൽവി വില്യം, കൈലാസ്, നിഹാര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : "Nritha-2026" NattuVishesham DistrictNews