x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രേ​റ്റു​പു​റം ടി​എം​ടി സ്കൂ​ൾപടി റോ​ഡ് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കും: റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ

വെബ് ഡെസ്ക്
Published: November 22, 2026 12:33 AM IST | Updated: November 22, 2026 12:33 AM IST

നീ​രേ​റ്റു​പു​റം ടി​എം​ടി സ്കൂ​ൾപടി റോ​ഡ് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

എ​ട​ത്വ: 2018 ൽ ​റീ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച നീ​രേ​റ്റു​പു​റം എ​ൻ​എ​സ്എ​സ്. പ​ടി​മു​ത​ൽ ടി​എം​ടി സ്കൂ​ൾ​പ്പടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കു​ട്ട​നാ​ട് എം.​എ​ൽ.​എ. റെ​ജി ചെ​റി​യാ​ൻ ഉ​റ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​റു​കാ​ര​നെ​യും വി​ളി​ച്ച് സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി​യ​ത്. ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് റീ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ടി​ൽ ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.
ടി​എം​ടി ഹൈ​സ്കൂ​ൾ, എം​ടി​എ​ൽ​പി സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, മൂ​ന്ന് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ, എ​സ്എ​ൻ​ഡി​പി, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ൻ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു പാ​ല​ത്തി​ങ്ക​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കോ​ല​ത്തു​പ​റ​മ്പി​ൽ, സി​ബി മു​ള​യ്ക്ക​ൽ, സാ​നു ക​ല്ലു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ എം​എ​ൽ​എ​യ് ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Work on the Neerettupuram NattuVishesham DistrictNews

Recent News

Corehub Up