x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ

വെബ് ഡെസ്ക്
Published: November 21, 2026 11:02 PM IST | Updated: November 21, 2026 11:02 PM IST

യൂ​ണീ​ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ധാ​ർ സേ​വ കേ​ന്ദ്രം ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും പ​രാ​തി​ക​ളും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കു​ന്ന പു​തി​യ ആ​ധാ​ർ സേ​വ കേ​ന്ദ്രം ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പു​തി​യ കേ​ന്ദ്രം ആ​ശ്വാ​സ​മാ​കു​മെ​ന്ന് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു.

ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കു​മാ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രാ​റു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രി​ട​ത്തു​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന കേ​ന്ദ്രം ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ല്ലാ ജി​ല്ല​ക​ളി​ലും യുഐഡിഎഐ സേ​വ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ല​പ്പു​ഴ​യി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ന്ന് യുഐഡിഎഐ ഡ​യ​റ​ക്ട​ർ വി​നോ​ദ് ജേ​ക്ക​ബ് ജോ​ൺ പ​റ​ഞ്ഞു.
വ​യ​നാ​ട് ഒ​ഴി​കെ മ​റ്റ് ജി​ല്ല​ക​ളി​ൽ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ 13-ാമ​ത്തെ ആ​ധാ​ർ സേ​വ കേ​ന്ദ്ര​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ത്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5.30 വ​രെ​യാ​ണ് സ​മ​യം.

Tags : Aadhaar services NattuVishesham DistrictNews

Recent News

Corehub Up