പാലാ രൂപത പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 40ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന
പാലാ: ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലിന് കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചെടുക്കാന്‍ കരുത്തുറ്റ ഒരു മനസുണ്ടായിരുന്നുവെന്നും എപ്പോഴും ജാഗ്രതയാര്‍ന്ന മിഴികളും തനിമയും മൗലികതയും ഉള്ള വാക്കുകളും ആശയങ്ങളും കൈമുതലായിരുന്നുവെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 40ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഇന്നലെ പാലാ കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിൽ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
വയലില്‍ പിതാവിന്റെ പ്രബോധനങ്ങളും ഇടയ ലേഖനങ്ങളും സര്‍ക്കുലറുകളും പ്രഭാഷണങ്ങളും സാധാരണ വര്‍ത്തമാനങ്ങളും എല്ലാം ഇതിനു മതിയായ തെളിവുകളാണ്.
നല്ല ശിക്ഷണം നല്കി വളര്‍ത്തുന്ന ഉത്തമനായ ഒരു അധ്യാപകന്റെ മനസായിരുന്നു പിതാവിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്കു എംഎസ്ടി ഡയറക്ടര്‍ ജനറൽ ഫാ.ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര നേതൃത്വം വഹിച്ചു. രൂപതയിലെ വൈദികരും എംഎസ്ടി സമൂഹത്തിലെ വൈദികരും സഹോദരന്മാരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.
Tags : Mar Sebastian Vayalil NattuVishesham DistrictNews