x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​വ​ഴി​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ

വെബ് ഡെസ്ക്
Published: September 15, 2026 05:40 AM IST | Updated: September 15, 2026 05:40 AM IST

മം​ഗ​ലം വ​ടു​ക​ൻ​തൊ​ടി​യി​ൽ വാ​ർ​ഡ് മെം​ബ​ർ ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ടു​വെ​ട്ട​ൽ പ​ണി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: ഗ്രാ​മ​റോ​ഡു​ക​ളി​ൽ പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ൽ കാ​ടു​മു​ടി​യ റോ​ഡു​ക​ൾ യ​ന്ത്ര​സം​വി​ധാ​ന​ത്തോ​ടെ വൃ​ത്തി​യാ​ക്കി ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് മെം​ബ​ർ​മാ​രാ​ണി​പ്പോ​ൾ.

നേ​ര​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി​യാ​ണ് കാ​ടു​വെ​ട്ട​ൽ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ മെം​ബ​ർ​മാ​ർ​ത​ന്നെ ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​വ​ഴി​ക​ൾ പ​ല​തും കാ​ടു​മൂ​ടി.

പാ​മ്പ്, പ​ന്നി തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥി​തി​യു​ണ്ട്. വാ​ർ​ഡു​ക​ളി​ൽ അ​ഞ്ചും​ആ​റും കി​ലോ​മീ​റ്റ​ർ​ദൂ​രം കാ​ടു​വെ​ട്ട​ൽ ന​ട​ത്ത​ണം. മം​ഗ​ലം മൂ​ച്ചി​തൊ​ടി, എ​സ് സി ​ഉ​ന്ന​തി റോ​ഡ്, ചോ​ഴി​യം​കാ​ട് എ​ന്നീ റോ​ഡു​ക​ളി​ലാ​യി നാ​ലു​കി​ലോ​മീ​റ്റ​ർ​ദൂ​രം കാ​ടു​വെ​ട്ട​ൽ ന​ട​ത്തേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്നു മം​ഗ​ലം വ​ടു​ക​ൻ​തൊ​ടി വാ​ർ​ഡ് മെം​ബ​ർ കെ. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. എ​വി​ടേ​യും പ​ണി​ത്തി​ര​ക്കാ​യ​തോ​ടെ കാ​ടു​വെ​ട്ടു​ന്ന​വ​രെ കി​ട്ടാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

നേ​ര​ത്തെ ബു​ക്ക് ചെ​യ്താ​ണ് മെം​ബ​ർ​മാ​ർ ഇ​പ്പോ​ൾ വാ​ർ​ഡു​ക​ളി​ൽ കാ​ടു​വെ​ട്ടാ​ൻ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​ത്.

വ​ഴി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ചെ​ല​വാ​കു​ന്ന പ​ണം പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ന​ൽ​കു​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഫാ​റൂ​ക്ക് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up