x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 2305 പേ​ർ​ക്ക് ഭൂ​മി​യു​ടെ അ​വ​കാ​ശം ല​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 05:14 AM IST | Updated: September 15, 2026 05:14 AM IST

മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി മ​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ 2305 പേ​ർ​ക്ക് ഭൂ​മി​യു​ടെ അ​വ​കാ​ശം കൈ​മാ​റി.

മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ട​വ​ണ്ണ പെ​ര​ക​മ​ണ്ണ ക​ല്ലി​ടു​ന്പ് ചാ​പ്പ​ക്കു​ടി​യി​ൽ വീ​ട്ടി​ൽ നീ​ന​ക്ക് പ​ട്ട​യം കൈ​മാ​റി റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പെ​ര​ക​മ​ണ്ണ വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് സെ​ന്‍റ് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ​യാ​ണ് നീ​ന​ക്ക് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലു​ക​ൾ വ​ഴി​യാ​ണ് 2305 കൈ​വ​ശ​ക്കാ​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 907 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് മ​ഞ്ചേ​രി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. തി​രൂ​ർ ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ വ​ഴി 728 പേ​ർ​ക്കും തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ വ​ഴി 565 പേ​ർ​ക്കും പ​ട്ട​യ​ങ്ങ​ൾ ല​ഭി​ച്ചു. കൂ​ടാ​തെ, മ​ല​പ്പു​റം ദേ​വ​സ്വം വ​ഴി 69 പേ​ർ​ക്കും പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ നി​ന്ന് അ​ഞ്ച് പേ​ർ​ക്കും പ​ട്ട​യം ല​ഭി​ച്ചു.

ഒ​രു ഒ​എ​ൽ​എ​ച്ച്എ​സ് പ​ട്ട​യ​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. മ​ഞ്ചേ​രി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലി​നോ​ട് ചേ​ർ​ന്നു​ള്ള 27 ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ ഡി​വി​ഷ​നു​ക​ളി​ലെ ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം പ​ട്ട​യ ഫ​യ​ലു​ക​ൾ ശാ​സ്ത്രീ​യ​മാ​യി ത​രം തി​രി​ച്ച് ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

Tags : District News Nattuvishesham land rights

Recent News

Corehub Up