x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​മാ​ർ​ക്ക് സി​നി​മാ​മോ​ഹം; സഫലമാക്കി പൊ​ലീ​സ്

വെബ് ഡെസ്ക്
Published: September 15, 2026 04:42 AM IST | Updated: September 15, 2026 04:42 AM IST

പാ​ലാ​പ​റ​മ്പ് സ്നേ​ഹ നി​കേ​ത​നി​ലെ അ​മ്മ​മാ​ർ സി​നി​മ കാ​ണാ​ൻ കൂ​ത്തു​പ​റ​മ്പ് പൊ​ലി​സി​നൊ​പ്പം ബേ​ബി സി​നി​മാ​സി​ൽ എ​ത്തി​യ​പ്പോ​ൾ.

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ്: പാ​ലാ​പ​റ​മ്പ് സ്നേ​ഹ​നി​കേ​ത​നി​ലെ അ​മ്മ​മാ​ർ പൊ​ലി​സ് ത​ങ്ങ​ളു​ടെ സി​നി​മാ​മോ​ഹം സ​ഫ​ല​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. കൂ​ത്തു​പ​റ​മ്പ് പൊ​ലി​സ് 22 പേ​രെ​യാ​ണ് തി​യ​റ്റ​റി​ലെ​ത്തി​ച്ച് സി​നി​മ കാ​ണി​ച്ച് സ​ന്തോ​ഷി​പ്പി​ച്ച​ത്.

ബീ​റ്റ് ഓ​ഫീ​സ​ർ വി. ​സു​ധീ​ഷി​നോ​ടാ​ണ് അ​മ്മ​മാ​ർ താ​ങ്ക​ളു​ടെ ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ബേ​ബി സി​നി​മാ​സി​ലെ​ത്തി​ച്ച് ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് എ​ന്ന സി​നി​മ കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​മാ​രു​ടെ ഈ ​ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എ​സ്ഐ സ​ന​ത് എ​ൻ. പ്ര​ദീ​പ് പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ സ്നേ​ഹ നി​കേ​ത​നി​ലെ അ​മ്മ​മാ​രേ​യും കൊ​ണ്ട് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സ്നേ​ഹ നി​കേ​ത​നി​ലെ അ​മ്മ​മാ​ർ​ക്ക് ഇ​ത്ത​ര​മൊ​രു അ​വ​സ​രം ഒ​രു​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സി​സ്റ്റ​ർ അ​ൽ​ഫി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up