പാട്ടരാക്കാ-താമരക്കുളം വെൽനെസ് സെന്റർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥും ഡിപിഎം ഡോ. കെ.എം. ജാനിഫും ചേർന്ന് നിർവഹിക്കുന്നു
നിലമ്പൂര്‍: നഗരസഭയിലെ പട്ടരാക്കാ - താമരക്കുളം വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
ചക്കാലക്കുത്തിലാണ് താമരകുളം വെല്‍നെസ് സെന്റര്‍ കൂടുതല്‍ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുക. നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥും ഡിപിഎം ഡോ. കെ.എം. ജാനിഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. താമരക്കുളം ഡിവിഷന് കൗണ്‍സിലര്‍ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
ഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്മാന് ഷൗക്കത്തലി കൂമഞ്ചേരിയും ഒബ്സെര്വേഷന് വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ മേരീസ് ഷിബുവും. ഒപിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ മുസ്തഫ കളത്തുംപടിയും നിര്‍വഹിച്ചു. മുംതാസ് ബാബു, സ്മിത മോള്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷബ്ന, നഗരസഭാ സെക്രട്ടറി അന്‍ഷീദ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.