x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യും ന​ട​ത്തി

വെബ് ഡെസ്ക്
Published: September 15, 2026 04:44 AM IST | Updated: September 15, 2026 04:44 AM IST

പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണ​വും ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ശു​വി​നെ വാ​ങ്ങു​ന്ന​തി​ന് ക്ഷീ​ര​സം​ഘ​ത്തി​ന് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണ​വും ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും ന​ട​ത്തി.

കാ​ക്ക​യ​ങ്ങാ​ട് യു​എം​സി ഹാ​ളി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ന​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പേ​രാ​വൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​അ​നു​ശ്രീ, പേ​രാ​വൂ​ർ ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ സീ​നാ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളെ​ടു​ത്തു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ വി​ജ്ഞാ​ന വ്യാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ്, ഇ​ട​ത്തൊ​ട്ടി ക്ഷീ​ര​ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ട​ത്തൊ​ട്ടി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ലൈ​സ ആ​ന്‍റ​ണി, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​താ ദി​നേ​ശ​ൻ, പേ​രാ​വൂ​ർ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ലി​സ​മ്മ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദീ​പ ഗി​രീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ഡി. ജോ​സ് വ​ട​ക്കേ​ക്ക​ര, എ.​കെ. റ​ഷീ​ദ, ടി.​കെ. ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up