x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​റി​വാ​ണ് ല​ഹ​രി’ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 04:42 AM IST | Updated: September 15, 2026 04:42 AM IST

"അ​റി​വാ​ണ് ല​ഹ​രി’ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഇ.​പി. സി​ബി സ​മ്മാ​നം ന​ൽ​കി​യ​പ്പോ​ൾ.

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം അ​പ്ഹി​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന "അ​റി​വാ​ണ് ല​ഹ​രി’ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജി​തേ​ഷ് ജി. ​അ​നി​ൽ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് സാ​ദ​ത്ത് കാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി​വ​സ്തു​ക്ക​ളി​ൽ നി​ന്ന് അ​ക​റ്റി അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​ക, പൊ​തു​വി​ജ്ഞാ​ന​വും ചി​ന്താ​ശേ​ഷി​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 80 ടീ​മു​ക​ളി​ലാ​യി 160 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. \

വി​മു​ക്തി ജി​ല്ലാ മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​ഹ​രി​കു​മാ​ർ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പോ​ത്തു​ക​ൽ കാ​ത്ത​ലി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​ഫൗ​സി​യ സ​ഫ​ർ, വി.​എം. സു​ഫി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം (3,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും) സ്വ​ന്ത​മാ​ക്കി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ചെ​ട്ടി​യാ​ൻ​കി​ണ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ ടി. ​ഫാ​ത്തി​മ റി​ൻ​ഷ, എം.​കെ. ഫാ​ത്തി​മ ത​സ്നീം എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും (2,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും), കാ​വ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​ശി​ഖ, കെ. ​മു​ഹ​മ്മ​ദ് ഷി​ഹാ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും (1,000 രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും) ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഇ.​പി. സി​ബി സ​മ്മാ​നം ന​ൽ​കി.

Tags : District News Nattuvishesham Quiz competition students

Recent News

Corehub Up