x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 15, 2026 03:39 AM IST | Updated: September 15, 2026 03:39 AM IST

ചാ​ത്ത​ന്നൂ​ര്‍ വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ പ​വ​ര്‍​ക​ട്ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ം

ചാ​ത്ത​ന്നൂ​ര്‍ : പ​വ​ര്‍​ക​ട്ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചാ​ത്ത​ന്നൂ​ര്‍ വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ ജ്വാ​ല തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല ഒ​ട്ട​ന​വ​ധി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന​തി​നാ​ല്‍ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും വാ​ണി​ജ്യ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​വ​ര്‍​ക​ട്ട് വ​ല്ലാ​ത്ത പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​കെ. നി​സാ​ര്‍ പ​റ​ഞ്ഞു.

ഏ​രി​യ സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ്, ജി​ല്ലാ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ജി.​പി. രാ​ജേ​ഷ്, ഫൈ​സി, സ​ഞ്ജീ​വ്, രാ​ജ​മ​ണി, അ​ന​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം: കേ​ര​ള​ത്തെ ഇ​രു​ട്ടി​ലാ​ക്കി​യ പ​വ​ര്‍​ക​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​വ​ര്‍​ക​ട്ടി​ല്‍ വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​യ ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കൊ​ല്ലം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും ന​ട​ത്തി.

ഭീ​മ ജ്വല്ല​റി​യു​ടെ മു​ന്നി​ല്‍​നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ച്ചു. ധ​ര്‍​ണ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഞ്ജു സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ പ​ന​യ​റ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് റാ​വു, പീ​റ്റ​ര്‍ എ​ഡ്വി​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി ക​മാ​ല്‍ പി​ഞ്ഞാ​ണി​ക്ക​ട, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലാ​ജി, എ.ആ​ര്‍. ഷ​റ​ഫു​ദീ​ന്‍, സ​ണ്ണി മൈ​ക്കി​ള്‍, കൊ​ച്ചു​ണ്ണി, ഫാ​റൂ​ഖ്, സി​ന്ധു സു​നി​ല്‍, സു​ഷ്മ, എ​യ്ഞ്ച​ല്‍ മേ​രി, അ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham protest Merchants Industrialists Asso

Recent News

Corehub Up