പ്രതീകാത്മക ചിത്രം
അഞ്ചല്‍ : പുസ്തകം വായിച്ചപ്പോള്‍ തെറ്റിച്ചുവെന്ന കുറ്റത്തിന് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 12 കാരിയെ ചൂരല്‍ വടികൊണ്ടു ഇരുകാലുകളും ക്രൂരമായി അടിച്ചുപൊട്ടിച്ച ട്യൂഷന് സെന്ററിലെ അധ്യാപകനെതിരേ കൂടുതല്‍ പരാതി.
കരുകോണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററിലെ അധ്യാപകനായ കരുകോണ്‍ പുഞ്ചക്കോണം സ്വദേശി സൂഫിയാനെതിരെയാണ് കൂടുതല്‍ പരാതികള്‍ പൊലി സിന് ലഭിച്ചത്. അടിയേറ്റ കുട്ടിയുടെ ക്ലാസിലെ മറ്റൊരു കുട്ടിക്ക് അടികൊണ്ടിരുന്നു. ഈ കൂട്ടി പൊലിസില്‍ പരാതി നല്കി.
ഇതോടെ അധ്യാപകനെതിരായ കേസിന്റെ എണ്ണം രണ്ടായി. നിലവില്‍ ജെ ജെ ആക്ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ വീട്ടിലില്‍ ഇല്ലെന്നും ഒളിവിലാണെന്നും പൊലിസ് പറയുന്നു. ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഞ്ചല്‍ പൊലി സ് വ്യക്തമാക്കി. ട്യൂഷന് സെന്റര്‍ ഉടമയുടെ ഉള്‍പ്പടെ മൊഴി അഞ്ചല്‍ പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പ്രിന്‍സിപ്പല്‍ പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്.
Tags : District News Nattuvishesham More complaints accused hiding